|    Oct 22 Sun, 2017 2:35 am
Home   >  Todays Paper  >  Page 1  >  

മല്യക്കെതിരായ സമന്‍സ് ഹൈക്കോടതി ശരിവച്ചു

Published : 30th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ചെക്ക് കേസില്‍ മദ്യരാജാവ് വിജയ് മല്യക്കെതിരേ വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. ഡല്‍ഹി വിമാനത്താവള അധികൃതര്‍ സമര്‍പ്പിച്ച ഒരുകോടി രൂപയുടെ വണ്ടിച്ചെക്ക് കേസിലാണ് മല്യയോട് ഹാജരാവാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നത്. കീഴ്‌ക്കോടതി ഉത്തരവ് നിയമാനുസൃതമാണെന്നും തടയേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് പി എസ് തേജി പറഞ്ഞു. ചെക്ക് നല്‍കിയ കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മല്യ അതിന് ഉത്തരവാദിയാണെന്നും കോടതി നിരീക്ഷിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക