|    Oct 17 Wed, 2018 3:55 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മലേസ്യ സ്‌കൂളില്‍ തീപ്പിടിത്തം; 25 മരണം

Published : 15th September 2017 | Posted By: fsq

 

ക്വാലാലംപൂര്‍: മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെ ദാറുല്‍ ഖുര്‍ആന്‍ ഇത്തിഫാഖിയ സ്‌കൂളിലുണ്ടായ തീ പ്പിടിത്തത്തില്‍ 23 കുട്ടികളും രണ്ട് വാര്‍ഡന്‍മാരും മരിച്ചു. സ്‌കൂളിലെ കുട്ടികള്‍ താമസിച്ചിരുന്ന രണ്ടുനില കെട്ടിടത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. തീപിടിച്ചതു മൂലമുണ്ടായ പുക ശ്വസിച്ചാണ് കുട്ടികളില്‍ ഭൂരിപക്ഷവും മരണപ്പെട്ടതെന്നാണ് കരുതുന്നത്. പുറത്തിറങ്ങാന്‍ കഴിയാതെ കുട്ടികള്‍ ഹോസ്റ്റല്‍ മുറികളില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മലേസ്യയിലുണ്ടായ ഏറ്റവും വലിയ തീപ്പിടിത്തമാണിതെന്ന് അധികൃതര്‍ അറിയിച്ചു. അഗ്‌നിശമന വിഭാഗം ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്. തീപ്പിടിത്തത്തില്‍ കത്തിനശിച്ച ഹോസ്റ്റല്‍ മുറികളുടെ ചിത്രം മലേസ്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്്. അപകടകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ക്വാലാലംപൂര്‍ അഗ്നിരക്ഷാസേനാ ഡയറക്ടര്‍ ഖൈറുദ്ദീന്‍ ദര്‍ഹാന്‍ അറിയിച്ചു. തീപ്പിടിത്തമുണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തിയതായും അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഫെഡറല്‍ ഭരണപ്രദേശങ്ങളുടെ ചുമതലയുള്ള സഹമന്ത്രി ലോഗ ബാലന്‍ മോഹന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അന്വേഷണം അടിയന്തരമായി ആരംഭിക്കേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാജ്യത്ത സ്വകാര്യ സ്‌കൂളുകളുടെ സുരക്ഷയില്‍ അഗ്നിസുരക്ഷാ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചതായി ദ സ്റ്റാര്‍ പത്രം റിപോര്‍ട്ട് ചെയ്തു. 2015 മുതല്‍ രാജ്യത്തെ 211 സ്വകാര്യ വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ അഗ്നിബാധ യുണ്ടായതായും അഗ്നിസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വര്‍ഷം ആഗസ്തില്‍ കെദ്ദഹ് സംസ്ഥാത്തെ ഒരു സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ എട്ടു കുട്ടികളടക്കം 16 പേര്‍ മരിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss