|    Jan 21 Sat, 2017 11:58 am
FLASH NEWS

മലേസ്യ ഓപണ്‍: സെയ്‌ന, സിന്ധു മുന്നേറി

Published : 7th April 2016 | Posted By: SMR

ക്വാലാലംപൂര്‍: മലേസ്യ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിതാ താരങ്ങളായ സെയ്‌ന നെഹ്‌വാളും പി വി സിന്ധു വും ജയത്തോടെ മുന്നേറി. എന്നാല്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയിയും കെ ശ്രീകാന്തും ആദ്യറൗണ്ടില്‍ത്തന്നെ പുറത്തായി.
തായ്‌ലന്‍ഡിന്റെ നിച്ചാവോന്‍ ജിന്‍ഡാപോളിനെയാണ് സെയ്‌ന 21-16, 21-7നു തോല്‍പ്പിച്ചത്. മല്‍സരം അരമണിക്കൂര്‍ കൊണ്ട് അവസാനിച്ചു. സിന്ധു ചൈനയുടെ ഹെ ബിങ്ജിയാവോയെ 21-16, 21-17നു മറികടക്കുകയായിരുന്നു.
അതേസമയം, പ്രണോയ് ജപ്പാന്റെ കെന്റോ മൊമോറ്റയോട് 19-21, 20-22നും ശ്രീകാന്ത് തായ്‌ലന്‍ഡിന്റെ ബൂന്‍സക് പൊന്‍സനയോട് 21-23, 21-9, 10-21നും തോല്‍വി സമ്മതിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക