|    Jul 22 Sun, 2018 8:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മലേസ്യയില്‍ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: മലയാളിയാണെന്നു വിവരം ലഭിച്ച യുവതിയുടെ മൃതദേഹം മലേസ്യയിലുള്ള സബങ് ജയ, സെല്‍നാഗോര്‍ എന്ന സ്ഥലത്തുനിന്നും ലഭിച്ചതായി മലേസ്യ പോലിസ് ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചു. സമീപത്തുള്ള കെട്ടിടത്തില്‍നിന്നു വീണുമരിച്ചതായാണ് സംശയിക്കപ്പെടുന്നത്.  യുവതി കേരളത്തില്‍ നിന്നുള്ളതാണെന്ന് കൂടെയുണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റു വിവരങ്ങള്‍ ലഭ്യമല്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനെയോ പോലിസ് മേധാവിയെയോ വിവരമറിയിക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ എസ് രാമകൃഷ്ണന്‍ അറിയിച്ചു. ഫോണ്‍: +60361432280 / ഫാക്‌സ്  +60362010078.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss