|    Oct 22 Sun, 2017 8:32 am
Home   >  Todays Paper  >  page 10  >  

മലേസ്യയില്‍ കാര്‍ ട്രക്കിലിടിച്ച് മലയാളി മരിച്ചു

Published : 16th June 2016 | Posted By: SMR

തൃക്കരിപ്പൂര്‍: മലേസ്യയില്‍ കാര്‍ ട്രക്കിലിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു. മെട്ടമ്മലിലെ പരേതനായ എ പി സുലൈമാന്‍-സൈനബ ദമ്പതികളുടെ മകന്‍ ഫൈസലാ(32)ണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ ഫൈസല്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായ ഫൈസലും ബംഗാളി സ്വദേശിയായ യുവാവും തല്‍ക്ഷണം മരിച്ചു.
ഫൈസലിന്റെ കുടുംബത്തെ ദുരന്തം വിട്ടൊഴിയാതെ പിന്തുടരുകയാണ്. 20 വര്‍ഷം മുമ്പ് ജ്യേഷ്ഠന്‍ മുനീര്‍ തൃക്കരിപ്പൂരില്‍ കാറപകടത്തില്‍ മരിച്ചിരുന്നു. പിതാവ് സുലൈമാന്‍ മലേസ്യയില്‍ ഹൃദായാഘാതംമൂലവും മരണപ്പെട്ടിരുന്നു.
ഫൈസലിന്റെ മയ്യിത്ത് മലേസ്യയില്‍ ഖബറടക്കി. കുടുംബത്തിലെ ഏക ആണ്‍തരിയെയാണ് ഇതോടെ നഷ്ടമായത്. ഭാര്യ: എടച്ചാക്കൈയിലെ സുമയ്യ. മക്കള്‍: സമ്മ ഫാത്തിമ, മര്‍വ ഫാത്തിമ. സഹോദരിമാര്‍: താഹിറ, ഷാഹിദ, നസീമ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക