|    May 27 Sat, 2017 12:01 pm
FLASH NEWS

മലേസ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തുന്നു

Published : 23rd July 2016 | Posted By: SMR

പുത്രജയ(മലേസ്യ): മലേസ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് -370 വിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നു. 2014 മാര്‍ച്ച് എട്ടിന് 239 യാത്രക്കാരും ജീവനക്കാരുമായി ക്വാലാലംപൂരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പറക്കവേയാണ് വിമാനം കാണാതായത്.
മലേസ്യ, ചൈന, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് വിമാനത്തിനായുള്ള തിരച്ചില്‍ നടത്തിയത്. രണ്ടു വര്‍ഷമായി തുടരുന്ന തിരച്ചില്‍ നിര്‍ത്തിവയ്ക്കാനൊരുങ്ങുന്നതായി ഈ രാജ്യങ്ങള്‍ അറിയിച്ചു.
18 കോടി ആസ്‌ത്രേലിയന്‍ ഡോളറാണ് തിരച്ചിലിനായി ചെലവായത്. തിരച്ചില്‍ അവസാനിപ്പിക്കുകയല്ല താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം തിരച്ചില്‍ പൂര്‍ണമായി അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമാണ് നടപടിയെന്നും റിപോര്‍ട്ടുകളുണ്ട്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായാണ് മലേസ്യന്‍ വിമാനത്തിന്റെ തിരോധാനം വിലയിരുത്തപ്പെടുന്നത്. അതേസമയം തിരച്ചില്‍ അവസാനിപ്പിക്കുന്നതിനെ അനുകൂലിക്കില്ലെന്ന് വിമാനാപകടത്തില്‍ കാണാതായ ചില യാത്രക്കാരുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
പുതിയ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് മലേസ്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 1.2 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സമുദ്രമേഖലയിലാണ് വിമാനത്തിനായുള്ള തിരച്ചില്‍ തുടരുന്നത്. ഇതില്‍ 10,000 കിലോമീറ്റര്‍ മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day