|    Oct 24 Wed, 2018 4:48 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മലേസ്യന്‍ മാസ്റ്റേഴ്‌സ് കിരീടം സെയ്‌ന നെഹ്‌വാളിന്‌

Published : 23rd January 2017 | Posted By: fsq

 

സരവാക്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സെയ്‌ന നെഹ്‌വാളിന് മലേസ്യന്‍ മാസ്റ്റേഴ്‌സ് ഗ്രാന്‍ഡ്പി കിരീടം. പരിക്കിനെ തുടര്‍ന്ന് നാളുകള്‍ക്കു ശേഷം തിരിച്ചെത്തിയ സെയ്‌നയുടെ ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. ഫൈനലില്‍ 18കാരിയായ തായ്‌ലന്‍ഡ് താരം പോണ്‍പവി ചോക്കുവോങിനെ സെയ്‌ന തോല്‍പ്പിക്കുകയായിരുന്നു. 46 മിനിറ്റ് നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടു ഗെയിമുകള്‍ക്കൊടുവിലാണ് ഇന്ത്യന്‍ താരം കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 22-20, 22-20. 2016 ജൂണില്‍ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ നേടിയതിന് ശേഷം സൈനയുടെ ആദ്യ കിരീടമാണിത്. കരിയറിലെ 23ാം കിരീടം കൂടിയാണ് 26കാരി ഇന്നലെ സ്വന്തമാക്കിയത്.   2016 റിയോ ഒളിംപിക്‌സിന് ശേഷം കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായ സെയ്‌നയുടെ തിരിച്ചു വരവ് കൂടിയായിരുന്നു മലേസ്യന്‍ ഗ്രാന്‍ഡ്പി. കരിയറിനു തന്നെ ഭീഷണിയായ കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്നു 2016ല്‍ സെയ്‌നയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നു സിംഗിള്‍സ് റാങ്കിങില്‍ താരം 67ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. 2011ല്‍ ഫൈനല്‍ വരെയെത്തിയതാണ് ഇതിനു മുമ്പ് മലേസ്യന്‍ മാസ്റ്റേഴ്‌സില്‍ സെയ്‌നയുടെ മികച്ച പ്രകടനം. ഫൈനലിന്റെ തുടക്കത്തില്‍ ചോക്കുവോങ് 11-5 എന്ന നിലയില്‍ സെയ്‌നയ്‌ക്കെതിരേ ആധിപത്യം സ്ഥാപിച്ചു. എന്നാല്‍, ആത്മവിശ്വാസത്തോടെ സെയ്‌ന കരുത്താര്‍ജിച്ച് തിരിച്ചടിച്ചതോടെ പോയിന്റ് നില 10-13ലെത്തി. ഗെയിം പോയിന്റില്‍ ഇരുവരും 19-19 എന്ന ഡ്രോ ലെവലിലായിരുന്നു. തുടര്‍ന്ന് സെയ്‌നയുടെ ആക്രമണത്തിനു മുന്നില്‍ ചോക്കുവോങ് തകര്‍ന്നതോടെ ആദ്യ കളി 22-20ന് സെയ്‌ന സ്വന്തമാക്കി. രണ്ടാമത്തെ കളിയുടെ തുടക്കത്തിലും 3-0ന്റെ ആധിപത്യത്തിലെത്തിയ ചോക്കുവാങിനെതിരേ പൊരുതിയ സെയ്‌ന മിനിറ്റുകള്‍ക്കകം 7-5 എന്ന നിലയില്‍ ആധിപത്യം നേടി. ശേഷം, 8-8ലും 11-11ലും ഇരുവരും ഡ്രോ പിടിച്ചതോടെ പോരാട്ടം വാശിയേറി. സെയ്‌നയുടെ മുന്നേറ്റത്തിനു മുന്നില്‍ ചോക്കുവാങ് തലകുനിച്ചതോടെ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ സെയ്‌ന കളി പിടിച്ചു. 2013ലും 2016ലും പി വി സിന്ധുവായിരുന്നു മലേസ്യന്‍ മാസ്റ്റേഴ്‌സ് കിരീടം ചൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss