|    Jun 25 Mon, 2018 3:43 pm
Home   >  Todays Paper  >  page 7  >  

മലേഗാവ് സ്‌ഫോടനക്കേസ് : പ്രതികളെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയ ഓഫിസര്‍ക്ക് വധഭീഷണി

Published : 20th January 2017 | Posted By: fsq

Mehboob_mujawar-malegaon

ഷോലാപൂര്‍: 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ രണ്ടു മുഖ്യ പ്രതികളെ പോലിസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയ മുസ്‌ലിം ഓഫിസറുടെ ജീവന് ഭീഷണി. ചില പോലിസ് ഓഫിസര്‍മാര്‍ തന്നെ പിന്തുടരുന്നതുകൊണ്ട് പ്രഭാതനടത്തം നിര്‍ത്തിയതായി ഭീകരവിരുദ്ധ സേനയിലെ മുന്‍ ഓഫിസര്‍ മെഹബൂബ് മുജാവര്‍ പറഞ്ഞു. സ്‌ഫോടനക്കേസിലെ പ്രതികളായ രാംജി കല്‍സാംഗ്ര, സന്ദീപ് ഡാങ്കെ എന്നിവരെ പോലിസ് കൊലപ്പെടുത്തുകയായിരുെന്നന്നാണ് മുജാവര്‍ ദിവസങ്ങള്‍ക്കു മുമ്പ് വെളിപ്പെടുത്തിയത്. ഈ പ്രതികള്‍ ഒളിവിലാണെന്നായിരുന്നു പോലിസ് പറഞ്ഞിരുന്നത്. വ്യത്യസ്ത അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരാണ് തന്നെ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികളുടെ കൊലയ്ക്ക് ഉത്തരവാദികളായ പോലിസ് ഓഫിസര്‍മാരുടെ പേരുകള്‍ സമയം വരുമ്പോള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവിരുദ്ധ സേനയുമായി തനിക്കു ബന്ധമില്ലെന്നാണ് അവര്‍ പറയുന്നത്. മലേഗാവ് സ്‌ഫോടനക്കേസന്വേഷണത്തിനു സഹായിക്കാന്‍ വേണ്ടി തന്നെ തിരഞ്ഞെടുത്തത് ഒരു ഐപിഎസ് ഓഫിസറാണ്. അദ്ദേഹം തന്നെയാണ് വ്യാജ കേസ് ചുമത്തി തന്നെ സസ്‌പെന്‍ഡ് ചെയ്തതും. ഭോപാലില്‍നിന്ന് താന്‍ അറസ്റ്റ് ചെയ്ത ആള്‍ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘപരിവാര നേതാക്കളുടെയും രാഷ്ട്രീയനേതാക്കളുടെയും പേരു വെളിപ്പെടുത്തുമെന്ന ഭയമാണ് തനിക്കെതിരേ നടപടിയെടുക്കാന്‍ ഐപിഎസ് ഓഫിസറെ പ്രേരിപ്പിച്ചത്- അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss