|    Jul 21 Sat, 2018 1:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മലേഗാവ് സ്‌ഫോടനക്കേസ് : പ്രതിയായ മുന്‍ സൈനികനും ജാമ്യം

Published : 27th September 2017 | Posted By: fsq

 

മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളായ മുന്‍ സൈനികന്‍ മേജര്‍ ഉമേഷ് ഉപാധ്യായയ്ക്കു ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യ പ്രതിയായ കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തനിക്കും തുല്യ നീതിക്കര്‍ഹതയുണ്ടെന്നു ചുണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് മേജര്‍ ഉമേഷ് ഉപാധ്യായയ്ക്കു ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലാണ് ജസ്റ്റിസ് രഞ്ജിത് മോര്‍, ജസ്റ്റിസ് സാധനാ ജാദവ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. കേസിലെ പ്രധാന പ്രതി കേണല്‍ പുരോഹിതിന് സുപ്രിംകോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ഉപാധ്യായയ്ക്കും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി സ്‌ഫോടനക്കേസില്‍ പുരോഹിതിനേക്കാള്‍ വലിയ പങ്കാണോ ഉപാധ്യായക്കുള്ളതെന്നും ചോദിച്ചു. കേസിലെ മറ്റു പ്രതികളായ സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ഥാര്‍ ദ്വിവേദി എന്നിവര്‍ക്കും നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss