മലേഗാവ് സ്ഫോടനം; സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂറിന് എന്‍ഐഎയുടെ ക്ലീന്‍ ചീറ്റ്; കര്‍ക്കരെയുടെ റിപ്പോര്‍ട്ട് തള്ളി
Published : 13th May 2016 | Posted By: swapna en

മുംബൈ: 2008ലെ മലേഗാവ് സ്ഫോടനത്തിലെ മുഖ്യപ്രതിയായ സാധ്വി പ്രജ്ഞാസിംഗ്
ഠാക്കൂറിന് എന്‍ഐഎയുടെ ക്ലീന്‍ ചീറ്റ്. കുറ്റാരോപിതരുടെ പട്ടികയില്‍ നിന്ന് പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ പേര് തന്നെ എന്‍ഐഎ മാറ്റിയിട്ടുണ്ട്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹേമന്ദ് കര്‍ക്കറെ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുന്ന തരത്തിലുള്ളതാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട്.ഇന്ന് മുംബൈ കോടതിയില്‍ എന്‍ഐഎ നല്കിയ ചാര്‍ജ്ജ് ഷീറ്റിലാണ് പ്രജ്ഞാസിംഗ് ഠാക്കൂര്‍ അടക്കമുള്ള പ്രതികള്‍ക്ക് എന്‍ഐഎ ക്ലീന്‍ ചീറ്റ് നല്‍കിയിരിക്കുന്നത്. ഇതോടെ ഇവരുടെ ജയില്‍ മോചനം എളുപ്പത്തിലാവും.

കേണല്‍ പ്രസാദ് പുരോഹിതിനെതിരേ ഏടിഎസ് ഓഫിസര്‍ കര്‍ക്കരെ നല്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് എന്‍ഐഎയുടെ പുതിയ കണ്ടെത്തല്‍. പുരോഹിതിനെ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിച്ചതെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റരോപിതരായവര്ക്കു മേല്‍ ചുമത്തിയ മക്കോക്ക നിയമം എടുത്തുകളയാനും എന്‍ഐഎ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ മലേഗാവ് സ്ഫോടനത്തിലെ പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ആദ്യ നടപടിയെന്നോണമായിരുന്നു എന്‍ഐഎ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രോഹിണി സല്യാണിനോട് കേസില്‍ മൃദ്ദുസമീപനം പാലിക്കണമെന്ന് ഉന്നത ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇത് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് രോഹിണി സല്യാണിനെ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

കേസില്‍ ഠാക്കൂറൂം പുരോഹിതും അടക്കം 14 പേരാണുള്ളത്. അഭിനവ് ഭാരത് എന്ന സംഘടനയുടെ മുഖ്യ പ്രവര്‍ത്തകനായ കേണലും ഏബിവിപി പ്രവര്‍ത്തകയായ ഠാക്കൂറിന്റെയും പങ്ക് ഹേമന്ത് കര്‍ക്കരെ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഈ റിപ്പോര്‍ട്ടാണ് എന്‍ഐഎ തള്ളിക്കള്ളഞ്ഞത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ മലേഗാവില്‍ നടന്ന സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 76 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.