|    Jul 23 Sun, 2017 6:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മലേഗാവ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published : 7th June 2016 | Posted By: SMR

മുംബൈ: 2006ലെ മലേഗാവ് സ്‌ഫോടനക്കേസിലെ നാലു പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ പ്രത്യേക കോടതി തള്ളി. പ്രതികളായ മനോര്‍ സിങ്, രാജേന്ദ്ര ചൗധരി, ധാന്‍ സിങ്, ലോകേഷ് ശര്‍മ എന്നിവരുടെ ഹരജിയാണു തള്ളിയത്. തങ്ങള്‍ക്കെതിരേ തെളിവില്ലെന്നും കേസ് തെറ്റായി ചുമത്തിയതാണെന്നും പ്രതികള്‍ ഹരജിയില്‍ അവകാശപ്പെട്ടു. പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവുള്ളതായും ഇവര്‍ക്കെതിരായ കേസ് ഗുരുതരമാണെന്നും ഇതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി ജാമ്യാപേക്ഷ തള്ളി. 2006ല്‍ മലേഗാവിലെ ഹമീറിയ പള്ളിക്കു സമീപം വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക