|    Jul 21 Sat, 2018 8:56 pm
FLASH NEWS

മലീസ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേര്‍ക്കെതിരേ കേസെടുത്തു

Published : 21st September 2017 | Posted By: fsq

 

പള്ളുരുത്തി: മലീസ്യയിലെ ഓയില്‍ റിഗ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേരെ പ്രതിചേര്‍ത്ത് പള്ളുരുത്തി പോലിസ് കേസെടുത്തു.കാഞ്ഞിരമറ്റം മാറാതി പറമ്പില്‍ അഭിന്‍ (35),  ഇടക്കൊച്ചി പാവുമ്പായി മൂലയില്‍ പ്രജിന്‍ (31) എന്നിവര്‍ക്കെതിരേയാണ് കേസ്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള പത്തോളം പേരാണ് പരാതിക്കാര്‍. ഒന്നാം പ്രതിയായ അഭിന്റെ നിര്‍ദേശപ്രകാരം പ്രജിനാണ് ജോലിക്കായി ഇവരെ മലീസ്യയില്‍ എത്തിച്ചതെന്ന് പോലിസ് പറയുന്നു. ഇവിടുത്തെ ഓയില്‍ റിങ് കമ്പനിയില്‍ ഉയര്‍ന്ന ശമ്പളവും താമസ സൗകര്യവും വാഗ്ദാനം ചെയ്ത ശേഷം ജോലിയും സൗകര്യങ്ങളും നിഷേധിക്കുകയായിരുന്നുവെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. പിന്നീട് കുറഞ്ഞ ശമ്പളത്തില്‍ പലയിടങ്ങളിലായി ജോലിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാല്‍പതോളം പേരെയാണ് ഇവര്‍ ഇത്തരത്തില്‍ മലീസ്യയില്‍ എത്തിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട വരെ ക്രൂര മര്‍ദ്ദനത്തിന് വിധേയരാക്കിയതായും പറയുന്നു. 96,000 രൂപ ഇവരില്‍ നിന്നും രണ്ടു പ്രതികളും ചേര്‍ന്ന് വാങ്ങിയ ശേഷം പാസ്‌പോര്‍ട്ടും  പിടിച്ചു വയ്്ക്കുകയായിരുന്നുവെന്ന് പറയുന്നു. അവിടത്തെ എംബസിയുമായി ബന്ധപ്പെട്ട ശേഷം ഒരു വിധം രക്ഷപെട്ട് ഇവിടേക്ക് എത്തുകയായിരുന്നുവെന്ന് പരാതി ക്കാര്‍ പറയുന്നു. ചിലര്‍ അവിടെ കുടുങ്ങിക്കിടക്കുകയുമാണ്. 50,000 നായിരം കുറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നും പണം വാങ്ങിയതെന്നും പറയുന്നു. സംഭവത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രതികളെ ഇവിടെ എത്തിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായും പള്ളുരുത്തി എസ്‌ഐ, എ ജി ബിബിന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss