|    Oct 15 Mon, 2018 10:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മലിനീകരണം പിടിച്ചുകെട്ടാന്‍ബെയ്ജിങില്‍ പ്രത്യേക പോലിസ്

Published : 9th January 2017 | Posted By: fsq

ബെയ്ജിങ്: ചൈനീസ് തലസ്ഥാനനഗരത്തിലെ വിഷവാതകങ്ങളുടെ തോത് കുറയ്ക്കുന്നതിനു ബെയ്ജിങ് പ്രത്യേക പോലിസ് സംഘത്തെ നിയോഗിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ നിന്നുള്ള പാചകം, മാലിന്യങ്ങള്‍ കത്തിക്കുന്നയിടങ്ങള്‍, പൊടിപടലങ്ങള്‍ വമിക്കുന്ന റോഡ് അടക്കമുള്ള വായുമലിനീകരണത്തിന്റെ എല്ലാ ഉറവിടങ്ങളിലും സംഘം പരിശോധന നടത്തുമെന്നും മേയര്‍ സായ് ക്വി അറിയിച്ചു. നഗരപരിധിയിലെ കല്‍ക്കരി ഉപയോഗം ഈ വര്‍ഷം 30 ശതമാനം കുറയ്ക്കാനുള്ള നടപടികളെടുക്കുമെന്ന് മേയര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. വിഷമയമായ വായു ശ്വസിക്കുന്നത് ഒഴിവാക്കാന്‍ നഗരവാസികളോടു പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ചിരിക്കുകയാണ്. രൂക്ഷമായ അന്തരീക്ഷ മലിനീകരണം പരിഹരിക്കുന്നതിനായി ചൈനയിലെ പ്രധാന വൈദ്യുതി ഉല്‍പ്പാദനമാര്‍ഗമായ കല്‍ക്കരി വൈദ്യുതനിലയങ്ങള്‍ കുറയ്ക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ബെയ്ജിങ് നഗരത്തിലെ കല്‍ക്കരി വൈദ്യുതിനിലയം ശൈത്യകാലത്തിനു ശേഷം അടച്ചുപൂട്ടുമെന്നും സായ് അറിയിച്ചു. വായുമലിനീകരണം കുറയ്ക്കുന്നതിനായി കാലപ്പഴക്കംചെന്ന മൂന്നുലക്ഷത്തോളം വാഹനങ്ങള്‍ റോഡില്‍ നിന്നു പിന്‍വലിക്കുമെന്നും സിന്‍ഹുവ വാര്‍ത്താഏജന്‍സി റിപോര്‍ട്ട് ചെയ്തു. മലിനീകരണത്തിനു കാരണമാവുന്ന വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും നടപടി തുടങ്ങി. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2000ഓളം ഫാക്ടറികള്‍ നവീകരിക്കാനും പദ്ധതിയുണ്ട്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss