|    Jun 22 Fri, 2018 8:52 pm
FLASH NEWS

മലിനീകരണം നടത്തുന്ന ഇരുമ്പുരുക്ക് കമ്പനികള്‍ അടച്ചുപൂട്ടണമെന്ന്

Published : 28th May 2018 | Posted By: kasim kzm

പാലക്കാട്: പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കോട്ട് പ്രീ-കോട്ട്മില്‍ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന പാരഗണ്‍ സ്റ്റീല്‍ (1), എസ്എസ്എം (1) എന്നി കമ്പനികള്‍ അടച്ചുപൂട്ടാന്‍ നടപടി വേണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി മലിനീകരണവും ജനദ്രോഹനടപടികളും നിയമലംഘനങ്ങളും വ്യക്തമായിട്ടും ഈ കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കാന്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച രേഖകള്‍ പ്രകാരം നിരവധി നിയമലംഘനങ്ങളാണ് കമ്പനിയില്‍ നടക്കുന്നത്. പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി എം വിജയകുമാര്‍, കണ്‍വീനര്‍ വികാസ് എന്‍ വി, ചെയര്‍മാന്‍ എം രാജേഷ്, എക്‌സിക്യൂട്ടീവ് മെംബര്‍ മാധവന്‍കുട്ടി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss