|    Nov 18 Sat, 2017 2:57 am

മലിനമായ പുഴ ശുചീകരിക്കുന്നതിന് നാട് കൈ കോര്‍ക്കുന്നു

Published : 1st August 2016 | Posted By: SMR

തൃപ്പൂണിത്തുറ: മണ്‍മറഞ്ഞ കാര്‍ഷിക സംസ്‌കൃതിയെ തിരികെയെത്തിക്കാന്‍ മാലിന്യവാഹിനിയായി പുഴ ശുചീകരിക്കുന്നതിന് നാട് കൈ കോര്‍ക്കുന്നു. ഉദയംപേരൂരില്‍ കോണത്തു പുഴയെ ശുചീകരിക്കുന്നതിനാണ് സിപിഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇന്ന് തുടക്കംകുറിക്കുന്നത്.
ഇരുമ്പനം വെട്ടുവേലിക്കടവു മുതല്‍ പൂത്തോട്ട വരെ 17 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കോണത്തുപ്പുഴ ഒരു കാലഘട്ടത്തില്‍ നാട്ടുകാര്‍ സഞ്ചരിക്കാനും മല്‍സ്യ ബന്ധനത്തിനുമെല്ലാം ഉപയോഗിച്ചിരുന്നു. പുഴയുടെ ഇരുവശങ്ങളും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളുമായിരുന്നു. ഇപ്പോള്‍ മാലിന്യം നിറഞ്ഞു കിടക്കുന്ന പുഴ ജനങ്ങളുടെ ആരോഗ്യത്തിനുതന്നെ ഭീഷണിയായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സിപിഐയുടെ നേതൃത്വത്തി ല്‍ രൂപീകരിച്ച സംരക്ഷണ സമിതി പുഴ ശുചീകരിക്കാന്‍ തീരുമാനിച്ചത്. ആഗസ്ത് ഒന്നു മുതല്‍ 31 വരെ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ നിരവധി സംഘടനകളും വ്യക്തികളും പങ്കാളികളാവും.
ആദ്യഘട്ടത്തില്‍ ഫ്‌ളോട്ടിങ് ജെസിബി ഉപയോഗിച്ച് പുഴയിലെ മാലിന്യങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കും. പുഴയിലേയ്ക്ക് മാലിന്യം വീണ്ടും വലിച്ചെറിയുന്നതു തടയാന്‍ സമീപത്തെ വീടുകളില്‍ പ്രവര്‍ത്തകരുടെ സ്‌ക്വാഡുകള്‍ ഭവന സന്ദര്‍ശനവും ലഘുലേഖ വിതരണവും നടത്തുന്നുണ്ട്.
ഇന്ന് രാവിലെ എട്ടിന് പുത്തന്‍കാവ് കടവില്‍ നടക്കുന്ന ചടങ്ങില്‍വച്ച് സിപിഐ ജില്ലാ സെക്രട്ടറി പി രാജു ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും. സിപിഐ മണ്ഡലം സെക്രട്ടറി പി വി ചന്ദ്രബോസ് അധ്യക്ഷനായിരിക്കും. കെ എന്‍ സുഗതന്‍, സി എന്‍ സദാമണി സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക