|    Oct 20 Fri, 2017 4:15 pm
FLASH NEWS

മലിനജലം റോഡിലേക്കൊഴുക്കി; ഫഌറ്റ് ഉടമകള്‍ക്കെതിരേ കേസ്

Published : 17th October 2016 | Posted By: Abbasali tf

ഉപ്പള: ഫഌറ്റില്‍ നിന്നുള്ള മലിനജലം റോഡിലേക്കൊഴുക്കിയതിന് ഫഌറ്റ് ഉടമകളായ രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പോലിസ് കേസെടുത്തു.കൈക്കമ്പയിലെ ഫഌറ്റ് ഉടമകളായ യൂസഫ്, സഈദ് എന്നിവര്‍ക്കെതിരെയാണ് കേസ്. മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറി എന്‍ പവിത്രന്റെ പരാതിയിലാണ് കേസെടുത്തത്. ഫഌറ്റില്‍ നിന്നുള്ള മലിനജലം റോഡിലേക്കൊഴുക്കുന്നതിനെതിരെ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പത്തുദിവസം ഉപവാസ സമരം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക