|    Sep 22 Fri, 2017 3:28 pm
FLASH NEWS

മലിനജലം പുറത്തേക്ക് വിട്ടു: ലോഡ്ജ് ഒഴിപ്പിച്ചു

Published : 27th August 2016 | Posted By: SMR

കാക്കനാട്: മലിനജലം പുറത്തേക്കുവിട്ടതായി കണ്ടെത്തിയതിനെതുടര്‍ന്ന് നഗരസഭാ അധികൃതര്‍ ലോഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. തൃക്കാക്കര നഗരസഭയിലെ പടമുകള്‍ കോളനി ബസ് സ്റ്റോപ്പിനടുത്തുള്ള ലോഡ്ജിനെതിരേയാണ് നടപടി. ഇവിടെനിന്നു പുറത്തുവിടുന്ന മലിനജലം കാരണം അടുത്തുള്ള കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാതായി. ദുര്‍ഗന്ധവും ഉണ്ട്.
നാട്ടുകാര്‍ നഗരസഭാ അധികൃതര്‍ക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പരാതിയെതുടര്‍ന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പരിശോധന നടത്തി. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ എത്തിയസംഘം 15 മുറികള്‍ ഉള്ളതായി കണ്ടെത്തി. ഇതില്‍ എട്ടെണ്ണം അടഞ്ഞുകിടക്കുകയായിരുന്നു.
ബാക്കിയുള്ളവയിലുള്ളവരെ ഒഴിപ്പിച്ച് താഴിട്ടു പൂട്ടി. മലിനീകരണം തടയാനുള്ള നടപടി സ്വീകരിച്ച ശേഷം താമസം അനുവദിക്കുകയുള്ളൂവെന്ന് നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക