|    Oct 23 Mon, 2017 3:24 pm
FLASH NEWS

മലിനജലം ഓവുചാലിലേക്ക് ഒഴുക്കി; നഗരസഭാ അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചു

Published : 12th July 2016 | Posted By: SMR

വടകര: ഓവുചാലിലേക്ക് മലിനജലമൊഴുക്കിയ ഹോട്ടല്‍ നഗരസഭാ അധികൃതരെത്തി അടപ്പിച്ചു. വടകര പഴയസ്റ്റാന്‍ന്‌റിനടുത്തുള്ള ഹോട്ടല്‍ ബ്ലൂസ്റ്റാറാണ് ഓവുചാലിലേക്ക് മലിനജലം ഒഴുക്കിയത്.
ഇന്നലെ ഹോട്ടലിലിനു മുന്നില്‍ മലിനജലം പുറത്തേക്കുവരുന്നതുകണ്ട് സംശയം തോന്നിയവര്‍ വിവരം കരിമ്പത്തോട് സംരക്ഷണസമിതിയെ അറിയിക്കുകയായിരുന്നു. ഇവര്‍ സംഘടിച്ചെത്തി സ്ലാബ് മാറ്റി നോക്കിയപ്പോള്‍ ഹോട്ടലില്‍ നിന്നും പൈപ്പ് വഴി മലിനജലം ഓവുചാലിലേക്ക് ഒഴുക്കുന്നത് കണ്ടെത്തി.
ജനങ്ങള്‍ കൂടിയതോടെ പോലിസും നഗരസഭാ അധികൃതരും സ്ഥലത്തെത്തി. ദുര്‍ഗന്ധം വമിക്കുന്ന മലിനജലം അടുത്തുള്ള കടകളിലേക്കും ഒഴുകിയെത്തിയതോടെ ഹോട്ടല്‍ അടച്ചുപൂട്ടണമെന്ന നിലപാടില്‍ കരിമ്പത്തോട് സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ബഹളംവച്ചു.
തുടര്‍ന്നാണ് മുനിസിപ്പല്‍ ആക്ട് 377 പ്രകാരം 24മണിക്കൂറിനുള്ളില്‍ ഹോട്ടല്‍ അടച്ചുപൂട്ടി മാലിന്യസംസ്‌കരണത്തിന് പുതിയ വഴിതേടണമെന്ന് നഗരസഭ നോട്ടീസ് നല്‍കിയത്.
ലോഡ്ജും ഫാസ്റ്റ്ഫുഡും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. മൂന്നു പൈപ്പുകളില്‍നിന്നാണ് കെട്ടിത്തില്‍നിന്നും മലിനജലം ഓവുചാലിലേക്ക് ഒഴുക്കിയത്. നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് കൃഷ്ണവേണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ഷജില്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.കെ ബിന്ദു, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സ്ഥലത്തെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക