|    Jul 23 Mon, 2018 8:54 pm
FLASH NEWS

മലിനജലം ഒഴുക്കുന്നതായി പരാതി; പരിശോധന നടത്തി

Published : 12th September 2017 | Posted By: fsq

 

മഞ്ചേശ്വരം: രാഗംജങ്ഷനിലേക്ക് സ്വകാര്യ കെട്ടിടങ്ങളില്‍ നിന്ന് മലിനജലം ഒഴുക്കിവിടുന്നുവെന്ന തേജസ് വാര്‍ത്തയെ തുടര്‍ന്ന് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതസംഘം സ്ഥലത്തെത്തി തെളിവെടുത്തു. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ്കിളച്ച് അനധികൃതമായി സ്ഥാപിച്ച പൈപ്പുകള്‍ കണ്ടെത്തി. കഴിഞ്ഞമാസം 18ന് മഞ്ചേശ്വരം പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ തേജസ് വാര്‍ത്ത ചര്‍ച്ചയായിരുന്നു. മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിലെ വിവിധ കെട്ടിടങ്ങളില്‍ നിന്ന് മലിനജലം പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കിവിടുന്നത് മൂലം വ്യാപാരികളും വഴിയാത്രക്കാരും റിക്ഷാ ഡ്രൈവര്‍മാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇന്നലെ രാവിലെ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍അസീസിന്റെ നേതൃത്വത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ മുക്താര്‍, അബ്ദുര്‍റഹ്്മാന്‍ ഹാജി, പഞ്ചായത്ത് സെക്രട്ടറി ഭാസ്‌കര, ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ സുകുമാരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പഞ്ചായത്ത് പരിധിയില്‍ മലിനജലം ഒഴുക്കിവിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss