|    Jun 22 Thu, 2017 5:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പഠനം പുനരാരംഭിച്ചു

Published : 25th November 2016 | Posted By: SMR

കോഴിക്കോട്: മലാപ്പറമ്പ് എയുപിസ്‌കൂള്‍ ഇനി മലാപ്പറമ്പ് ഗവണ്‍മെന്റ് യുപിസ്‌കൂള്‍. സ്‌കൂള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചതോടെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്‌കൂളിലെത്തി പഠനം പുനരാരംഭിച്ചു. ഇന്നലെ വൈകീട്ട് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് കുട്ടികള്‍ പഠിച്ചിരുന്ന കലക്ടറേറ്റിലെ എന്‍ജിനീയേഴ്‌സ് ഹാളിലെത്തിയാണ് അവരെ മലാപ്പറമ്പ് സ്‌കൂളിലേക്ക് കൊണ്ടുപോയത്. ജില്ലാകലക്ടറുടെ സര്‍വേഫലമനുസരിച്ച് മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ് ഏറ്റെടുത്തപ്പോള്‍ നല്‍കിയ വിലയ്ക്കനുസരിച്ചുള്ള തുക മാനേജര്‍ക്കു നല്‍കും. തുക മൂന്നു മാസത്തിനുള്ളിലാണ് മാനേജര്‍ക്ക് കൈമാറുക. പുതിയ കരാറനുസരിച്ച് സ്‌കൂളിന്റെ താക്കോല്‍ മാനേജര്‍ ഡിഡിഇ ഗിരീഷ് ചോലയിലിന് കൈമാറി.
പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാനായി ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതോടൊപ്പം എംഎല്‍എ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ സ്‌കൂള്‍കെട്ടിട നിര്‍മാണത്തിനായി നല്‍കുമെന്നും പ്രദീപ്കുമാര്‍ എംഎല്‍എ അറിയിച്ചു.
വാദ്യഘോഷാദികളുടെ അകമ്പടിയോടെയാണ് കുട്ടികളെ അവരുടെ പഴയ സ്‌കൂള്‍ അങ്കണത്തിലേക്ക് വരവേറ്റത്. സ്‌കൂള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ മാനേജ്‌മെന്റ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. അനാദായകരമാണെന്ന് പറഞ്ഞ് മാനേജ്‌മെന്റ് സ്‌കൂള്‍ അടച്ചുപൂട്ടുകയും കെട്ടിടം പൊളിക്കുകയും ചെയ്തതോടെയാണ് പ്രക്ഷോഭം തുടങ്ങിയത്.
പിന്നീട് പൊതുഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം പണിത് ക്ലാസുകള്‍ മുന്നോട്ടുപോയി. എന്നാല്‍, മാനേജര്‍ കോടതി നടപടികളുമായി മുന്നോട്ടു പോവുകയും പിന്നീട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഇതോടെ കുട്ടികളെ കലക്ടറേറ്റിലേക്ക് മാറ്റുകയായിരുന്നു. ജില്ലയില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മറ്റു നാല് സ്‌കൂളുകള്‍കൂടി സര്‍ക്കാര്‍ ഉടന്‍ ഏറ്റെടുക്കുമെന്നു വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക