|    Jul 26 Wed, 2017 8:30 am
FLASH NEWS

മലാപ്പറമ്പ് സ്‌കൂള്‍ പെട്ടെന്ന് ഏറ്റെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി

Published : 29th July 2016 | Posted By: SMR

കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്‌കൂള്‍ കെട്ടിടം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെതിര്‍ത്താലും എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും മലാപ്പറമ്പ് സ്‌കൂള്‍ അന്യാധീനപ്പെടുത്തില്ല.
സ്‌കൂള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്. അതിന്റെ ഭാഗമായി നിയമസഭയില്‍ ഒരു പ്രമേയം പാസാക്കിയിരുന്നു. നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കും. ഏറ്റെടുത്താലുടന്‍ സ്‌കൂള്‍ പുനസ്ഥാപിക്കും. കേരളത്തിലെ ഏറ്റവും മികച്ച രീതിയിലായിരിക്കും സ്‌കൂളിന്റെ നിര്‍മ്മാണം. സംസ്ഥാനത്തെ മികച്ച സ്‌കൂളുകളോട് കിടപിടിക്കുന്ന തരത്തില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളും സ്‌കൂളില്‍ ഉള്‍പ്പെടുത്തും.
മുടങ്ങിക്കിടക്കുന്ന അധ്യാപകരുടെ ശമ്പളവും സാങ്കേതിക തടസ്സങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് നല്‍കും. അടച്ചു പൂട്ടല്‍ നേരിടുന്ന എല്ലാ സ്‌കൂളുകളിലും ജനകീയ ഇടപെടലുകളാണ് ആവശ്യം. ജനകീയ ഇടപെടലിനെത്തുടര്‍ന്ന് മെച്ചപ്പെട്ട എത്രയോ സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ട്. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ജനകീയ ഇടപെടലുകളുണ്ടാകുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക