|    Apr 30 Sun, 2017 2:29 pm
FLASH NEWS

മലാപ്പറമ്പ് സ്‌കൂള്‍ അതുപോലെ തുടരും: വിദ്യാഭ്യാസ മന്ത്രി

Published : 27th May 2016 | Posted By: SMR

തിരുവനന്തപുരം: മലാപ്പറമ്പ് സ്‌കൂള്‍ വിദ്യാലയമായി തന്നെ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഇതിനുവേണ്ട നടപടികളെടുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു. വിദ്യാഭ്യാസം കച്ചവടമല്ല. ഒരു സര്‍ക്കാര്‍ സ്‌കൂളും അടച്ചുപൂട്ടില്ല. കോടതി വിധിക്കെതിരേ അപ്പീല്‍ പോവും.
പൊതു വിദ്യാഭ്യാസത്തെ ദുര്‍ബലമാക്കുന്ന നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിക്കില്ല. ഇനിമുതല്‍ പാഠപുസ്തക വിതരണം കൃത്യമായി നടപ്പിലാക്കും. അധ്യാപകര്‍ക്ക് പരിശീലനം നടപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
സ്‌കൂള്‍ അടച്ചുപൂട്ടാതിരിക്കാന്‍ നിയമപരമായ അനുമതി നേടിയ ശേഷം ധനവകുപ്പുമായി ആലോചിച്ച് പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.— മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ പാടില്ലെന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ വിദ്യാഭ്യാസവകുപ്പ് നിയമനടപടി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day