|    Mar 26 Sun, 2017 9:06 am
FLASH NEWS

മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി

Published : 8th June 2016 | Posted By: sdq

High_Court-top-5

കൊച്ചി : മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവ്. സ്‌കൂള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.  


അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന സംസ്ഥാന മന്ത്രിസഭാ തീരുമാനം വന്നയുടനെയാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത്.
ആദ്യം സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കിയ ശേഷം ഏറ്റെടുക്കുന്നതുള്‍പ്പടെയുള്ള മറ്റുകാര്യങ്ങള്‍ പരിഗണിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തതമാക്കി. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിനെതിരായ ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
കോടതി നിര്‍ദേശിച്ച സമയത്ത് തന്നെ സ്‌കൂള്‍ അടച്ചുപൂട്ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിന് ശേഷം സര്‍ക്കാരിന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
ജനകീയ സമരങ്ങളോ പ്രക്ഷോഭങ്ങളോ കോടതി ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സമാകാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

(Visited 105 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക