|    Mar 25 Sat, 2017 7:12 pm
FLASH NEWS

മലാപ്പറമ്പ് സ്‌കൂള്‍ ജൂണ്‍ 8 ന് മുമ്പ് പൂട്ടണം:ഹൈകോടതി

Published : 27th May 2016 | Posted By: mi.ptk

highcourtinfo
കൊച്ചി: ജൂണ്‍ എട്ടിന് മുമ്പ് സ്‌കൂള്‍ പൂട്ടണമെന്ന് ഹൈകോടതി. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഹൈകോടതിയെ അറിയിക്കണം. പോലീസ് മേധാവി,സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരെ കക്ഷിചേര്‍ത്തു. കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുട്ടണമെന്ന ഹൈകോടതി ഉത്തരവ് നടപ്പിലാക്കാത്ത സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു.മാര്‍ച്ച് 31നകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ഉത്തരവിട്ടതാണ്. എന്നിട്ടും ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയതായി കോടതി കുറ്റപ്പെടുത്തുകയും ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സ്്കൂള്‍  അടച്ചുപൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈകോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ രണ്ടാഴ്ച സമയം അനുവദിക്കണമെന്നും മറ്റ് നിയമനടപടികളെകുറിച്ച് ആലോചിക്കുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സമയം അനുവദിക്കാതെയാണ് കോടതിയുടെ വിധി.

(Visited 179 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക