|    Jan 18 Wed, 2017 5:12 am
FLASH NEWS

മലാപ്പറമ്പ് എ.യു.പി സ്‌കൂളിന് താഴ് വീണു, ഇനി പഠനം കളക്ടറേറ്റില്‍

Published : 8th June 2016 | Posted By: G.A.G

കോഴിക്കോട് : മലാപ്പറമ്പ് എ.യു.പി സ്‌കൂളിന് താഴ് വീണു. സ്‌കൂള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശത്തിന് തൊട്ടുപിന്നാലെ എഇഒ കെ.എസ് കുസുമം സ്‌കൂളിലെത്തി അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു. സ്‌കൂളിലെ വിദ്യാര്‍ഥികളെ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലെത്തിച്ച് പഠനം തുടരാനുള്ള സംവിധാനമൊരുക്കി.
അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന സംസ്ഥാന മന്ത്രിസഭാ തീരുമാനം വന്നയുടനെ തന്നെ  ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതോടെ സ്‌കൂള്‍ പൂട്ടുകയല്ലാതെ മറ്റുമാര്‍ഗമില്ലാത്ത അവസ്ഥ വരികയായിരുന്നു. കോടതിയുത്തരവുകളുടെ പശ്ചാത്തലത്തില്‍ സ്‌ക്ൂള്‍ പൂട്ടുന്നത് തടയുകയില്ലെന്ന് സ്‌കൂള്‍ സംരക്ഷണസമിതി അറിയിച്ചിരുന്നതിനാല്‍ ക്രമസമാധാനപ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 189 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക