|    Jul 23 Sun, 2017 6:25 am
FLASH NEWS
Home   >  Kerala   >  

മലാപറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന് സുപ്രീംകോടതി

Published : 6th June 2016 | Posted By: mi.ptk

supremecourt

ദില്ലി: കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ പുട്ടുന്നതിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ബുധനാഴ്ചയ്ക്കകം സ്‌കൂള്‍ പൂട്ടണമെന്ന ഹൈകോടതി ഉത്തരവിന് സ്‌റ്റേ ഇല്ല. സ്‌കൂള്‍ പൂട്ടാന്‍ സമയം വേണമെന്ന ആവശ്യവും  തള്ളിയ കോടതി സ്‌കൂള്‍ പൂട്ടുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ പ്രതിസന്ധിയിലാക്കുമെന്ന സര്‍ക്കാര്‍ വാദവും അംഗീകരിച്ചില്ല.
നടപടികള്‍ എടുക്കാന്‍ സര്‍ക്കാരിന് ആവശ്യമായ സമയം ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കാതെ ഈ അവസാന നിമിഷം വാദമുന്നയിക്കുന്നതില്‍ കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈകോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന പിടിഎയുടെ ഹര്‍ജിയും സുപ്രീംകോടതി തള്ളി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക