|    Mar 24 Fri, 2017 1:45 pm
FLASH NEWS

മലവെള്ളപ്പാച്ചില്‍; നാലു മൃതദേഹങ്ങള്‍ കണ്ടെത്തി

Published : 19th September 2016 | Posted By: mi.ptk

 

flash-flood

കോഴിക്കോട്: മലവെള്ളപ്പാച്ചിലില്‍പെട്ട് കാണാതായ ആറ് വിദ്യാര്‍ത്ഥികളില്‍ നാലു പേരുടെ
മൃതദേഹങ്ങള്‍  കണ്ടെത്തി.കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വിന്‍(19)ന്റെ മൃതദേഹം ഇന്നു വൈകീട്ടോടെയും കക്കുഴിയുള്ള പറമ്പത്ത്് ശശിയുടെ മകന്‍ സജിന്‍ (19) പാറയുള്ള പറമ്പത്ത് രാജീവന്റെ മകന്‍ അക്ഷയ് രാജ് (19) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നു രാവിലെയുമായാണ് കണ്ടെടുത്തത്. ഇവരോടൊപ്പം കാണാതായ മരുതോങ്കര കോതോട് സ്വദേശി പാറക്കല്‍ രാമചന്ദ്രന്റെ മകന്‍ രജീഷ് (24)ന്റെ മൃതദേഹം ഇന്നലെ രാത്രി വൈകി കണ്ടെടുത്തിരുന്നു.

പശുക്കടവിന് 12 കിലോമീറ്റര്‍ അകലെ പന്നിക്കോട്ടൂര്‍ നാലാങ്കണ്ടത്തു നിന്നാണ് അശ്വിന്റെ മൃതദേഹം കണ്ടെടുത്തത്. അപകടമുണ്ടായതിന് ഒന്നര കിലോമീറ്റര്‍ അകലെ നിന്നായിരുന്നു മറ്റ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
കാണാതായ മറ്റ് രണ്ട് പേര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പേരാമ്പ്ര,കുറ്റിയാടി ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചിലിന്റെ ഭാഗമായി പൂഴിത്തോട് ജലവൈദ്യുതി ഡാമിന്റെ ഷട്ടര്‍ തുറന്നിട്ടുണ്ട്. പശുക്കടവില്‍ ജലനിരപ്പുയരുമെന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസം കുറ്റിയാടി കടന്തറപ്പുഴയില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് ഒന്‍പത് പേരില്‍ ആറ് പേരെ മലവെള്ളപ്പാച്ചിലില്‍പെട്ട്  കാണാതായത്. മൂന്ന് പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

(Visited 130 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക