|    Oct 19 Fri, 2018 8:24 am
FLASH NEWS

മലവെള്ളപ്പാച്ചിലില്‍ നിന്ന് കൊച്ചുമകളുമായി രക്ഷപ്പെട്ടത് ഞെട്ടലോടെ ഓര്‍ത്ത് പുഷ്പ

Published : 21st September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ നിന്നു രക്ഷപ്പെട്ടത് ഞെട്ടലോടെയാണ് പുഷ്പ സമരഭൂമിയിലിരുന്ന് ഓര്‍ക്കുന്നത്. അതും രണ്ടര വയസ്സുള്ള തന്റെ കൊച്ചുമകളോടോപ്പം. സമരഭൂമയില്‍ കെട്ടുന്ന കുടിലിനു മുന്നില്‍ കാലുനീട്ടി ഇരിക്കുന്ന പുഷ്പയുടെ മടിയില്‍നിന്ന് ഇറങ്ങാത്ത സൗമ്യയെന്ന രണ്ടര വയസ്സുകാരിയുടെ കണ്ണില്‍നിന്ന് അമ്മൂമ്മയ്‌ക്കൊപ്പം മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടതിന്റെ പേടിമാറിയിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സമീപത്തെ പുഴയില്‍നിന്ന് മലവെള്ളം ഇവര്‍ താമസിക്കുന്ന ചാടകപ്പുര കോളനിയിലേക്ക് ആര്‍ത്തിരമ്പിയെത്തിയത്. ഈ സമയം പുഷ്പയും ഇളയ സഹോദരി മാധവിയും കുടുംബാംഗങ്ങളുമടക്കം 17 പേര്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു. എല്ലാവരും നല്ല ഉറക്കിത്തിലും. മകള്‍ സിജിയുടെ മകളായ രണ്ടരവയസ്സുകാരി സൗമ്യ പുഷ്പയ്‌ക്കൊപ്പമായിരുന്നു. ഉറക്കത്തില്‍ പുഷ്പയുടെ കൈ ആദ്യം നനഞ്ഞു. ഇതു കൂടിവന്നപ്പോള്‍ എഴുന്നേറ്റു. എഴുന്നേറ്റ് നോക്കിയപ്പോള്‍ കാണുന്നത്, വീടിനുള്ളിലേക്ക് മലവെള്ളം ആര്‍ത്തിരമ്പിയെത്തുന്ന കാഴ്ചയാണ്. കുട്ടിയെയും കൊണ്ട് ചാടിയെഴുന്നേറ്റ പുഷ്പ നിലവിളിച്ചതോടെ വീട്ടിലുള്ളവരും ഉണര്‍ന്നു. ശബ്ദം കേട്ടെത്തിയ അയല്‍വാസി രാജുവാണ് പിഞ്ചുകുട്ടികളെയടക്കം രക്ഷിച്ചത്. പുഷ്പ എഴുേന്നല്‍ക്കാന്‍ അല്‍പം വൈകിയിരുെന്നങ്കില്‍ വന്‍ ദുരന്തമുണ്ടാവുമായിരുന്നു. മലവെള്ളപ്പാച്ചിലില്‍ കുട്ടികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം ഒഴുകിപ്പോയി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss