|    Jan 20 Fri, 2017 11:52 pm
FLASH NEWS

മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ആറു വിദ്യാര്‍ഥികളെ കാണാതായി

Published : 18th September 2016 | Posted By: G.A.G

flash-flood

കോഴിക്കോട്: മലവെള്ളപ്പാച്ചിലില്‍പ്പെട്ട് പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന ആറു വിദ്യാര്‍ഥികളെ  കാണാതായതായി . കുറ്റിയാടി കടന്തറപ്പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന മരുതോങ്കര കോതോട് സ്വദേശികളെയാണ് കാണാതായത്. ഇവരോടൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇന്നു വൈകീട്ടോടെയാണ് സംഭവമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.

പ്രദേശത്തേക്ക് ദുരന്തനിവാരണസേന പുറപ്പെട്ടിട്ടുണ്ട്. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. പുഴയിലിറങ്ങിയുള്ള തിരച്ചില്‍ സാധിക്കാത്ത അവസ്ഥയായതിനാല്‍ പുഴയുടെ ഓരങ്ങളിലാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 513 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക