|    Aug 16 Wed, 2017 11:04 pm
FLASH NEWS

മലവെള്ളം; കൊരങ്ങാട്ടി പാടശേഖരം നശിച്ചു

Published : 11th August 2017 | Posted By: fsq

 

അടിമാലി: കഴിഞ്ഞദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ മലയോരമേഖലയില്‍ ലക്ഷങ്ങളുടെ നഷ്ടം. അടിമാലി പഞ്ചായത്തിലെ ഏക പാടശേഖരം മലവെള്ളം കയറി കൃഷി യോഗ്യമല്ലാതായി. ഏക്കറുകളോളം വരുന്ന പാടത്ത് കുതിച്ചെത്തിയ മലവെ ള്ളം കുത്തിയൊഴുക്കിയത് ലക്ഷങ്ങ ളാണ്. നെല്‍പ്പാടം ദിവസങ്ങളോളം വെ ള്ളത്തില്‍ മുങ്ങി. കര്‍ഷകര്‍ നിര്‍മ്മിച്ച തടയണ തകര്‍ത്താണ് വെള്ളം കയറി യത്. സമീപത്തെ കൈത്തോടുകളില്‍ നിന്നും കുന്നിന്‍ ചരിവുകളില്‍ നിന്നുമാ ണ് നിലക്കാത്ത മഴയില്‍ വെള്ളം കയ റിയത്. ആഴ്ചകള്‍ക്ക് മുമ്പ് കര്‍ഷകര്‍ നട്ട ഞാറ് മലവെള്ളത്തില്‍ ഒലിച്ചുപോയി. അവശേഷിച്ചവ വെള്ളം കെട്ടികിടന്ന് ചീഞ്ഞ് പോയനിലയിലാണ്. കൃഷിക്കായി ഉഴുത് മറിച്ച് കൃഷിയോഗ്യമാക്കിയിരുന്ന പാടങ്ങളില്‍ നിന്നും ചെളി ഒലിച്ചുപോ യി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ചിലഭാഗ ങ്ങളില്‍ വെള്ളത്തോടൊപ്പം ഒഴുകിയെ ത്തിയ മണല്‍ നിറഞ്ഞ് പാടങ്ങള്‍ നിക ന്ന നിലയിലാണ്. ഫലത്തില്‍ ഇത്തവണ ഇനി കൃഷി ഇറക്കാന്‍ കഴി യാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.പാടശേഖര സമി തിയുടേതടക്കം 25ഏക്കറോളം വരുന്ന സ്ഥലത്താണ് വെള്ളം കയറിയത്. ഏറേ വര്‍ഷങ്ങള്‍ തരിശുകിടന്ന പാട ങ്ങളാണ് അടുത്ത വര്‍ഷങ്ങളിലായി കര്‍ഷകര്‍ കൃഷി യോഗ്യമാക്കിയെടു ത്തത്. നൂറ് ഏക്കറോളം വരുന്ന പാടശേഖരമാണ് കൊരങ്ങാട്ടി ആദി വാസി കുടിയിലുള്ളത്. നെല്‍കൃഷി ലാഭകരമല്ലാതായതോടെ ഇവിടെ കര്‍ഷകരില്‍ ഭൂരിപക്ഷംപേരും കൃഷി ഉപേക്ഷിച്ചിരുന്നു.അടുത്തകാലത്താ യി ഈ മേഖലകളില്‍ കാട്ടാന അടക്ക മുള്ള വന്യമൃഗങ്ങളുടെ ആക്രമണവും വര്‍ദ്ധിച്ചിരുന്നു. ഈ പ്രതികൂലാവസ്ഥ കളെ തരണം ചെയ്താണ് കര്‍ഷകര്‍ ഇക്കുറി കൃഷിയിറക്കിയത്. പക്ഷേ കലിതുള്ളിയെത്തിയ കര്‍ക്കിടക പെയ്ത്ത് കര്‍ഷകന്റെ സ്വപ്‌നങ്ങളെ യും തകര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക