|    Jan 24 Tue, 2017 2:46 pm
FLASH NEWS

മലയോര ഹൈവേ ; പ്രവൃത്തി പുരോഗതിയിലെന്ന് മന്ത്രി ജി സുധാകരന്‍

Published : 30th September 2016 | Posted By: Abbasali tf

കണ്ണൂര്‍:  മലയോര ഹൈവേ പദ്ധതികള്‍ക്കായി ബജറ്റില്‍ 906.—10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് കെ സി ജോസഫിന്റെ ചോദ്യത്തിന് ഉത്തരമായി മന്ത്രി ജി സുധാകരന്‍ രേഖാമൂലം അറിയിച്ചു. ഇപ്പോള്‍ ആരംഭിച്ച പ്രവൃത്തികള്‍ പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു. മലയോര ഹൈവേയ്ക്കു വേണ്ടി എന്‍എടിപിഎസി നടത്തിയ പഠന റിപോര്‍ട്ട് പ്രകാരം ഹൈവേയ്ക്ക് ആകെ 1195 കിലോ മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ നന്ദാരപ്പടവ് മുതല്‍ ചെറുപുഴ വരെയുള്ള 33 കിലോ മീറ്റര്‍ റോഡിന്റെ രൂപരേഖ തയ്യാറാക്കുകയും ഇത് ഡിസ്ട്രിക്റ്റ് ഫഌഗ്ഷിപ്പ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി 135.70 കോടി രൂപയുടെ പ്രവൃത്തിക്കായി ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി വരുന്ന കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ മുതല്‍-വഞ്ചിത്തോട് വരെയുള്ള 59.——415 കിലോ മീറ്റര്‍ റോഡ് വികസിപ്പിക്കുന്നതിന് 237.——20 കോടി രൂപയുടെ രൂപരേഖ തയ്യാറാക്കുകയും അതിന് ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ പ്രവൃത്തി പുരോഗതിയിലാണ്. ഇതുകൂടാതെ ഹീല്‍ഹൈവേയുടെ അലൈന്‍മെന്റ് പ്രധാനമായും നിലവിലുള്ള റോഡുകളെ ബന്ധിപ്പിച്ചു നെകാണ്ട് പരമാവധി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ മലയോര പ്രദേശങ്ങള്‍ സിറ്റികളുമായി യോജിപ്പിക്കുന്നതിനു വേണ്ടി കാസര്‍കോട് ജില്ലയിലെ നന്ദാരപടവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ കടുക്കറ വരെ നിലവിലുള്ള റോഡ് വികസിപ്പിച്ച് ഹൈവേ ആയി ഉയര്‍ത്തുവാനാണ് മലയോര ഹൈവേ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി 1195 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള നാറ്റ്പാക്ക് നിര്‍ദേശിച്ച അലൈന്‍മെന്റിന് അംഗീകാരം നല്‍കിയിട്ടുണ്ട്. കെ സി ജോസഫ്, സണ്ണി ജോസഫ്, ഐ സി ബാലകൃഷ്ണന്‍, കെ എസ് ശബരീനാഥന്‍ ചോദ്യം ഉന്നയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക