|    Oct 21 Sun, 2018 8:42 pm
FLASH NEWS

മലയോര ഹൈവേ; പ്രതീക്ഷയോടൊപ്പം ആശങ്കയും

Published : 24th September 2017 | Posted By: fsq

 

കുറ്റിയാടി: കാസര്‍കോട്്— മുതല്‍ തിരുവനന്തപുരം വരെ നീളുന്ന നിര്‍ദ്ദിഷ്ട മലയോരപാത മലയോരഗ്രാമങ്ങളുടെ വികസനകുതിപ്പിനു വഴിതുറക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോഴും ജനങ്ങളുടെ ആശങ്ക വിട്ടൊഴിയുന്നില്ല. നവംബര്‍ ഒന്നിനു പാതയുടെ പ്രവൃത്തിക്ക്— ഔദ്യോഗികമായി തുടക്കമാവുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കികഴിഞ്ഞു. ഇതിനോടകം ഭരണാനുമതി ലഭിച്ചുകഴിഞ്ഞ മലയോരപാതയ്ക്ക്— സാമ്പത്തികാനുമതി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. റോഡ്— കടന്നുപോകുന്ന ജില്ലകളിലെ പൊതുമരാമത്ത്— വകുപ്പ്— റോഡ്‌സ്— വിഭാഗമാണു നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക്— രൂപരേഖ തയ്യാറാക്കുന്നത്. റോഡിനു എസ്റ്റിമേറ്റ്തയ്യാറാക്കുന്ന പ്രവര്‍ത്തികള്‍ മിക്ക പിഡബ്യൂഡി ഓഫീസുകളിലും തുടങ്ങികഴിഞ്ഞു.കാസര്‍കോട്്—ജില്ലയിലെ നന്ദാരപടവില്‍ നിന്ന് ആരംഭിക്കുന്ന പാത ആലപ്പുഴ ജില്ലയൊഴികെ മറ്റുജില്ലകളിലൂടെ 1332.16 കിലോമീറ്റര്‍ സഞ്ചരിച്ച്— തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണു അവസാനിക്കുന്നത്. 3500 കോടി രൂപ നിര്‍മ്മാണചെലവ്— പ്രതീക്ഷിക്കുന്ന മലയോരപാത വയനാട്, കോഴിക്കോട്— ജില്ലകളിലെ വനമേഖലയിലൂടെയാണു കടന്നുപോകുന്നത്. ഇവിടങ്ങളില്‍ ജലസേചനവകുപ്പിന്റെ റോഡുകളും നിലവിലുണ്ട്—.പാത കടന്നുപോകുന്ന പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ജനകീയസമിതികള്‍ റോഡിനാവശ്യമായ സ്ഥമേറ്റെടുക്കല്‍ പ്രവര്‍ത്തിയും നടത്തിവരുന്നു. 12 വീതിയില്‍ നിര്‍മ്മിക്കുന്ന റോഡില്‍ ഏറ്റവും ആധുനികമായ രീതിയില്‍ 10 മീറ്റര്‍ ടാറിങ്ങും ഇരുവശങ്ങളിലും ഓരോമീറ്റര്‍ വീതിയില്‍ ഓവുചാലും നടപ്പാതയും നിര്‍മ്മിക്കും. വിലങ്ങാട്— മുതല്‍ തൊട്ടില്‍പ്പാലം വരെയുള്ള 28 കിലോമീറ്ററില്‍ ആവശ്യായ ഇടങ്ങളില്‍ ആധുനികരീതിയിലുള്ള ബസ്— വേകളും നിര്‍മ്മിക്കും.  ത്രിത ല പഞ്ചായത്തുകളുടേയും പിഡബ്യൂഡിയുടേയും അധീനതയിലുള്ള റോഡുവഴി തന്നെയാണു മലയോര ഹൈവേയും കടന്ന് പോകുന്നത്. അതുകൊണ്ടുതന്നെ റോഡിനു കാര്യമായി സ്ഥലം കണ്ടത്തേണ്ടിവരുന്നില്ല.അതേസമയം മലയോരപാതയുമായെ സംബന്ധിച്ച്— ജനങ്ങള്‍ക്കിടയിലുള്ള ആശങ്കള്‍ ദുരീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്— കഴിഞ്ഞിട്ടില്ല. നിലവിലുള്ള അലൈമെന്റില്‍ മാറ്റം വരുത്തിയാണു ഹൈവേയ്ക്ക്— എസ്റ്റിമേറ്റ്— തയ്യാറാക്കിയതെന്ന ആക്ഷേപവും വ്യാപകമാണ്. മാത്രമല്ല ഏറ്റെടുക്കുന്ന ഭൂമിക്കും നഷ്ടപ്പെടുന്ന വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കില്ലെന്ന പ്രചരണവുമാണു നാട്ടുകാരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്—. ഇത്തരം പ്രശ്‌നങ്ങള്‍ ദുരീകരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന ആവശ്യവുമായി രാഷ്ട്രീയപാര്‍ട്ടികളും രംഗത്തുണ്ട്—. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക്— അടിസ്ഥാനമില്ലെന്നാണു പൊതുമരാമത്ത്— വകുപ്പിന്റെ അഭിപ്രായം. 2012 ല്‍ നാറ്റ്— പാക്— നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണു ഹൈവേയ്ക്ക്— അനുമതി ലഭിച്ചിട്ടുള്ളതെന്നും യാതൊരു മാറ്റവും വരുത്താതെ സര്‍വേ അതേപടി അംഗീകരിക്കുകയാണു  ഉണ്ടായതെന്നും പറയപ്പെടുന്നു. അതേസമയം മലയോര മേഖലയുടെ വികസനകുതിപ്പിനു നാഴികകല്ലാവുമെന്ന് കരുതുന്ന മലയോരപാതയ്ക്ക്— ജനപിന്തുണ ഏറുന്ന കാഴ്ചയാണു എല്ലായിടത്തുമുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss