|    Sep 19 Wed, 2018 10:25 am
FLASH NEWS

മലയോര ഹൈവേ നിര്‍മാണം സ്ഥലമേറ്റെടുപ്പ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.

Published : 13th August 2018 | Posted By: kasim kzm

വെള്ളരിക്കുണ്ട്: മലയോര ഹൈവേ നിര്‍മാണം സ്ഥലമേറ്റെടുപ്പ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ജനകീയ കമ്മിറ്റികളുടെ നേത്യത്വത്തിലാണ് പ്രദേശത്തെ സ്ഥലമുടകളുടെ സഹകരണത്തോടെ പ്രവര്‍ത്തികള്‍ നടക്കുന്നത്. മലയോര ഹൈവേയുടെ ആദ്യ റീച്ചില്‍ ഉള്‍പ്പെട്ട ചെറുപുഴചിറ്റാരിക്കാല്‍-വള്ളിക്കടവ്- കോളിച്ചാല്‍ വരെയുള്ള 30.377 കിലോമീറ്റര്‍ റോഡിന്റെ വികസനമാണ് നടക്കുന്നത്. ഇതിനായി സ്ഥലമുടമകള്‍ ഉള്‍പ്പെട്ട കര്‍മസമിതികള്‍ നേരത്തെ രൂപീകരിച്ചിരുന്നു. ഇതിന്റെ നിര്‍മാണത്തിന് 82 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഈ റോഡില്‍ ചെറുപുഴ പാലത്തില്‍ നിന്നും നല്ലോംപുഴ വരെ മൂന്നുകിലോമീറ്റര്‍ ദൂരം നേരത്തെ 5.5 മീറ്റര്‍ വീതിയില്‍ മെക്കാഡം ചെയ്തത് ഏഴു മീറ്റര്‍ ആയി വികസിപ്പിക്കും. നല്ലോംപുഴ മുതല്‍ 25 വരെ ഒന്നര കിലോമീറ്റര്‍ ദൂരം റോഡ് വികസനം കഴിഞ്ഞതാണ്.
ബാക്കി വരുന്ന റോഡിന് വേണ്ടി 12 മീറ്റര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഏഴുമീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ് നടത്തും. വലിയ വളവുകളില്‍ 14 മീറ്റര്‍ വരെ സ്ഥലം ഏറ്റെടുക്കും. പറമ്പ ജങ്ഷന്‍ മുതല്‍ കോലുങ്കാല്‍ വരെയും നിലവിലുള്ള റോഡിന് വീതി കൂടും.
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ആധുനിക രീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. പരമാവധി കയറ്റങ്ങള്‍ കുറച്ച് വീതി കൂടിയുള്ള നിര്‍മാണമാണ് നടത്തുക. മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss