|    Mar 24 Fri, 2017 11:59 am
FLASH NEWS

മലയോര ഹൈവേ നിര്‍മാണം അടുത്ത സാമ്പത്തിക വര്‍ഷം

Published : 30th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര ഹൈവേയുടെ നിര്‍മാണം അടുത്ത സാമ്പത്തിക വര്‍ഷം തന്നെ തുടങ്ങുമെന്ന് പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പണി പൂര്‍ത്തിയാക്കും. ഇതിനായി പിഡബ്ല്യൂഡി അഡീഷനല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവരോട് മൂന്നു മാസത്തിനകം പദ്ധതി റിപോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തീരദേശ ഹൈവേ സംബന്ധിച്ച് പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നാറ്റ്പാകിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക