|    Mar 23 Thu, 2017 8:00 pm
FLASH NEWS

മലയോര ഹൈവേയെ ചൊല്ലി സിപിഎം-കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍

Published : 21st March 2017 | Posted By: fsq

 

ചെറുപുഴ: മലയോര ഹൈവേയുടെ നിര്‍മാണത്തിലെ അപാകതയെ ചൊല്ലി സിപിഎം, കോ ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുയോഗത്തില്‍ ഏറ്റുമുട്ടി. രൂക്ഷമായ വാക്കുതര്‍ക്കവും ബഹളവുമുണ്ടായി.
ഇന്നലെ വൈകീട്ട് ചെറുപുഴ ചെക്ഡാം ഉദ്ഘാടന ഭാഗമായുള്ള സംഘാടക സമിതി യോഗത്തിലാണ് പ്രശ്‌നം ഉടലടുത്തത്.
യോഗത്തിനിടെ റോഡിന്റെ വീതിക്കുറവ് പൊതുജനത്തിന്റെ ഭാഗത്ത് നിന്നു ഉയര്‍ന്ന വന്നതോടെ എംഎല്‍എയോട് യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടതായും ഇത് നടത്താത്തതാണെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. ഇതോടെ സിപിഎം നേതാക്കള്‍ എതിര്‍പ്പുമായെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ബഹളമുണ്ടായി.
കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുത്ത വേദിയിലാണ് പ്രശ്‌നം. റോഡ് കമ്മിറ്റിയുടെ ചെയര്‍മാന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണെന്നും ഇവരാണ് യോഗം വിളിക്കാത്തതെന്നും ഇതിന് എംഎല്‍എയെ പഴിചാരേണ്ടെന്നും സിപിഎം പറഞ്ഞു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക