|    Sep 22 Fri, 2017 11:52 am
FLASH NEWS

മലയോര മേഖലയില്‍ വിജയപ്രതീക്ഷയുമായി എസ്ഡിപിഐ

Published : 1st November 2015 | Posted By: SMR

കുറ്റിയാടി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനത്തിലെത്തിയപ്പോള്‍ കിഴക്കന്‍ മലയോര മേഖലയില്‍ എസ്ഡിപിഐയ്ക്കു വിജയപ്രതീക്ഷ.
വേളം ഗ്രാമപഞ്ചായത്തില്‍ നിന്നും റഷീദ് നടുവിലക്കണ്ടി, ബഷീര്‍ കപ്പച്ചേരി, അബ്ദുല്ല ആറങ്ങാട്ട്, സീനത്ത് ആറങ്ങാട്ട് എന്നിവരും കുറ്റിയാടി ഗ്രാമപഞ്ചായത്തില്‍ കെ പി സഹലും കുന്നുമ്മല്‍ ബ്ലോക്ക് ഊരത്ത് ഡിവിഷനില്‍ നിന്നും ഉമ്മര്‍ കുറ്റിയാടി എന്നിവരാണ് ജനവിധി തേടുന്നത്.
മലയോര മേഖലയിലെ മിക്ക പഞ്ചായത്തുകളിലും കോണ്‍ഗ്രസും മുസ്‌ലിംലീഗും ഒറ്റയ്ക്കു മല്‍സരിക്കുന്നതും സിപിഎമ്മിലെ വിഭാഗീയതയും ബിജെപിയുടെ ഫാഷിസ്റ്റ് ഭരണവും ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക