|    Sep 21 Fri, 2018 4:47 am
FLASH NEWS

മലയോര മേഖലയില്‍ പ്രളയത്തിന്റെ ശേശിപ്പുകളായി വന്‍ കൃഷിനാശം

Published : 31st August 2018 | Posted By: kasim kzm

കാളികാവ്: പ്രളയക്കെടുതിയെത്തുടര്‍ന്ന് കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലായി. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം ദിവസങ്ങളോളം വാഴകള്‍ വെള്ളത്തിനടിയിലായതാണ് കര്‍ഷകര്‍ ദുരിതത്തിലാവാന്‍ കാരണം. ഓരോ പ്രദേശത്തും വലിയ തോതില്‍ വാഴകൃഷി നശിച്ചിട്ടുണ്ട്. നശിച്ചവയില്‍ ഓണവിപണി ലക്ഷ്യംവച്ച് ഇറക്കിയവയും അല്ലാത്തതുമായ ആയിരക്കണക്കിന് വാഴകളുണ്ട്.
മിക്ക കര്‍ഷകരും പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷിയിറക്കുന്നത്. കനത്ത മഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ കാരണം എല്ലാവിധ കൃഷികളും നശിച്ചിരിക്കുകയാണ്. വാഴകൃഷിക്കാണ് കൂടുതല്‍ നാശം സംഭവിച്ചിട്ടുള്ളത്. പരിയങ്ങാട് പുഴയില്‍നിന്നു വെള്ളം കുതിച്ചു പൊങ്ങിയതോടെ ആ ഭാഗത്തെ എല്ലാ കര്‍ഷകരുടെയും വാഴകൃഷി പൂര്‍ണമായും നശിച്ചു. പ്രകൃതിക്ഷോഭംമൂലം ഉണ്ടായ കൃഷിനാശത്തിന് സര്‍ക്കാര്‍ അടിയന്തരമായി സഹായം ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss