|    Nov 19 Mon, 2018 12:15 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍; രണ്ടു മരണം

Published : 9th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കഴിഞ്ഞ ദിവസങ്ങളില്‍ ദുര്‍ബലമായിരുന്ന മഴ ചൊവ്വാഴ്ച രാത്രിയോടെയാണ് ശക്തി പ്രാപിച്ചതോടെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി.
കണ്ണൂരിലെ ഇരിട്ടി അയ്യങ്കുന്നില്‍ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. എടപുഴയിലെ വട്ടതൊടിയില്‍ തോമസ് (70), തോമസിന്റെ മകന്‍ ജയ്‌സന്റെ ഭാര്യ ഷൈനി (41) എന്നിവരാണ് മരിച്ചത്. കീഴങ്ങാനം മലയില്‍ ഉരുള്‍പൊട്ടി കല്ലും മണ്ണും ഒലിച്ചുവന്ന് വീട് മുഴുവന്‍ തകരുകയും ഇരുവരും ഇതിനിടയില്‍ പെടുകയുമായിരുന്നു. ഷൈനിയുടെ മക്കള്‍: അഞ്ജു, അഖില്‍.
അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടിക്കയം, ബാരാപോള്‍, ഉരുപ്പുംകുറ്റി, തുടിമരം, കളിതട്ടുംപാറ മേഖലയിലും ഉളിക്കല്‍ മേഖലയിലെ അറബിയിലുംപയ്യാവൂര്‍ ഷിമോഗ കോളനി, ആടാംപാറ, മുടിക്കയംമല, പേരട്ട ഉപദേശികുന്ന്, ആറളം വനം എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
ഇതേത്തുടര്‍ന്ന് കണ്ണൂര്‍ ശ്രീകണ്ഠാപുരം മേഖലയില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായി. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും രണ്ടു ദിവസത്തേക്കുകൂടി ശക്തമായ മഴ തുടരും.
50ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വയനാട്ടിലും തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ അങ്കണവാടികളും പ്രൊഫഷനല്‍ കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് കക്കാടംപൊയിലില്‍ മണ്ണിടിച്ചിലുണ്ടായി. ബാവലി, ചീങ്കണ്ണി, കാഞ്ഞിരപ്പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദം രൂപപ്പെട്ടതാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കാന്‍ ഇടയാക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss