|    Oct 21 Sun, 2018 12:34 am
FLASH NEWS

മലയോര ദേശീയപാത വരുന്നു

Published : 9th January 2017 | Posted By: fsq

തൊടുപുഴ: മലയോര ദേശീയപാതയില്‍ 13 ജില്ലകളെ ബന്ധിപ്പിക്കാന്‍ തീരുമാനം. ഇതിനായി ഒന്‍പതു ജില്ലകളില്‍നിന്നും 190 കിലോമീറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനമായി. ഇടുക്കി ജില്ലയിലൂടെ 152 കിലോമീറ്ററാണ് കടന്നുപോകുന്നത്.സംസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്തായി വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ 650 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശ ഹൈവേയും കിഴക്ക് വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ 1267 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോര ഹൈവേയും നിര്‍മ്മിക്കാനാണ് തീരുമാനം.ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളെ ബന്ധിപ്പിച്ചാണ് മലയോര ഹൈവേ നിര്‍മ്മിക്കുന്നത്.മലയോര ഹൈവേയ്ക്ക് 7500 കോടി രൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നു.കാസര്‍ഗോഡ്,വയനാട്,മലപ്പുറം,പാലക്കാട്,തൃശൂര്‍,എറണാകുളം,ഇടുക്കി,കൊല്ലം,തിരുവനന്തപുരം ജില്ലകളില്‍നിന്നാണ് 190 കിലോമീറ്റര്‍ അടിയന്തരമായി ഏറ്റെടുക്കും.കണ്ണൂര്‍,കോട്ടയം,പത്തനംതിട്ട ജില്ലകളില്‍ ഹൈവേയെ ബന്ധിപ്പിക്കുന്ന ഭാഗങ്ങള്‍ നിലവില്‍ വികസിപ്പിക്കുകയോ മറ്റു സ്‌കീമുകളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.ദേശീയപാതയുടെ പ്രാരംഭ നടപടികള്‍ക്കായി പൊതുമരാമത്തു വകുപ്പും,നാറ്റ്പാകും നടത്തിയ പരിശോധനാ റിപോര്‍ട്ടിലാണ് സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച വിവരങ്ങളുള്ളത്. 12500 കോടിയുടെതാണ് പദ്ധതി.നാറ്റ്പാകിന്റേതാണ് പഠന റിപോര്‍ട്ട്.കഴിഞ്ഞ ഓഗസ്റ്റ് 29നാണ് മലയോര, തീരദേശ ഹൈവേകളുടെ നിര്‍മ്മാണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്.പദ്ധതിക്കായി 7000 കോടി രൂപ ഉടന്‍ മാറ്റി വയ്ക്കും.പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസ് ചെയര്‍മാനും ചീഫ് എന്‍ജിനീയര്‍ കണ്‍വീനറുമായ മലയോരഹൈവേ കമ്മിറ്റിയും ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനിയര്‍ കണ്‍വീനറായ തീരദേശ ദേശീയപാതാ കമ്മിറ്റിയും പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ രൂപീകരിച്ചു.കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചാവും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍. ഇരു ഹൈവേകളുടെയും നിര്‍മ്മാണപ്രവര്‍ത്തനം സംബന്ധിച്ച വിശദമായ പ്രോജക്ട് റിപോര്‍ട്ട് നാറ്റ്പാക്ക് സമര്‍പ്പിച്ചാലുടനെ കിഫ്ബിക്കു കൈമാറും.പരമാവധി പാരിസ്ഥിതിക സംരക്ഷണത്തോടെയാണ് ഹൈവേകളുടെ റൂട്ട് തീരുമാനിച്ചിട്ടുള്ളതെന്നും ആധുനിക സാങ്കേതിക വിദ്യകള്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കാനാണ് തീരുമാനം.മലയോര, തീരദേശ ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തനം ഏപ്രിലോടെ ആരംഭിച്ചേക്കും.എല്ലാ ജില്ലകളിലും നിര്‍മ്മാണം ഒരുമിച്ചു തുടങ്ങാനാണു തീരുമാനം.ഇതില്‍ ഏഴു മീറ്ററില്‍ ടാര്‍ ചെയ്ത രണ്ടു വരിപ്പാത. മറ്റു സ്ഥലം ഡിവൈഡറിനും ഇരു ഭാഗത്തുമുള്ള നടപ്പാതയ്ക്കും നീക്കിവയ്ക്കും.7000 കോടി രൂപയാണു നിര്‍മ്മാണച്ചെലവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss