|    Nov 14 Wed, 2018 6:05 am
FLASH NEWS

മലയോരമേഖലയ്ക്ക് കലക്ടറേറ്റ് ജീവനക്കാരുടെ സഹായം

Published : 11th August 2018 | Posted By: kasim kzm

കണ്ണൂര്‍: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മലയോര ജനതയ്്ക്ക് കലക്ടറേറ്റ് ജീവനക്കാരുടെ സഹായഹസ്തം. ഓണാഘോഷ പരിപാടിക്കായി ജീവനക്കാരില്‍നിന്ന് കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സ്വരൂപിച്ച തുക മലയോര മേഖലയില്‍ ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു. എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി എം ഗോപിനാഥന്‍ 85,000 രൂപ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്ക് കൈമാറി. കലക്ടറേറ്റിലെ ഈ വര്‍ഷത്തെ ഓണാഘോഷം ഒഴിവാക്കാനും തീരുമാനിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ജുനൈദ്, പി പി സന്തോഷ് കുമാര്‍, ബി ജി ധനഞ്ജയന്‍, പി അബ്ദുല്ല ചടങ്ങില്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss