|    Oct 23 Mon, 2017 12:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മലയോരമേഖലയില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക്

Published : 4th November 2016 | Posted By: SMR

കാസര്‍കോട്: സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പനത്തടി, കള്ളാര്‍, കോടോം-ബേളൂര്‍ പഞ്ചായത്തുകളില്‍ നിന്നായി നൂറോളം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേരുന്നു. സ്വകാര്യ തോട്ടംതൊഴിലാളി യൂനിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും പ്ലാന്റേഷന്‍ തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന എം എസ് വാസുദേവന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് ചേക്കേറുന്നത്.
സിഐടിയു നേതാവായിരുന്ന ഒ ഭരതനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതോടെ ഇദ്ദേഹം ഭരതനെ സന്ദര്‍ശിച്ചു. ഇതേതുടര്‍ന്ന് പാര്‍ട്ടിയിലെ കണ്ണിലെ കരടായി മാറുകയായിരുന്നു. 2003 മുതല്‍ ഇദ്ദേഹം പാര്‍ട്ടിയില്‍ സജീവമല്ല. കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സിപിഎമ്മിലെ അസംതൃപ്തര്‍ സിപിഐയില്‍ ചേക്കേറിക്കൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ മറ്റൊരു ശക്തികേന്ദ്രമായിരുന്ന ബേഡകം ഏരിയയില്‍നിന്ന് മുന്‍ ഏരിയാ സെക്രട്ടറി ഗോപാലന്‍ മാസ്റ്ററും അനുയായികളും അടുത്തിടെ സിപിഐയില്‍ ചേര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക