|    Aug 16 Wed, 2017 8:44 pm
FLASH NEWS

മലയോരത്ത് വ്യാപാര മേഖല സ്തംഭിച്ചു

Published : 11th November 2016 | Posted By: SMR

ഇരിട്ടി: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നു മലയോരത്തെ വ്യാപാര സ്ഥാപനങ്ങള്‍ സ്തംഭനാവസ്ഥയില്‍. രാവിലെ തന്നെ കടകള്‍ തുറക്കുന്നുണ്ടെങ്കിലും ചില്ലറയില്ലാത്തതിനാല്‍ കച്ചവടം നന്നേ കുറവായിരുന്നു. പൊതുവെ വ്യാപാര തൊഴില്‍ മേഖലകളില്‍ മ്ലാനത അനുഭവപ്പെടുകയാണ്. അതിനിടെ, മലയോരമേഖലയിലെ ബാങ്കുകളിലും ഇന്നലെ വന്‍ തിരക്ക് അനുഭവപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പൊടുന്നനെയുള്ള നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനം സാധാരണക്കാരായ ആളുകളില്‍ കനത്ത ദുരിതമാണ് വിതച്ചത്. ഇതേതുടര്‍ന്നു ബാങ്ക് തുറക്കുന്നതിനു മുമ്പു തന്നെ കൈയിലുണ്ടായിരുന്ന 500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റി വാങ്ങാനായി  ബാങ്കുകളുടെ പുറത്ത് കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. പലരും നീണ്ട ക്യൂവില്‍ നിന്നെങ്കിലും പണം തീര്‍ന്നതിനാല്‍ നിരവധിയാളകള്‍ക്ക് നിരാശരായി മടങ്ങി പോവേണ്ടുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്നു ചിലയിടങ്ങളില്‍ വാക്കു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് പോലിസെത്തിയാണ് ശാന്തരാക്കിയത്. പുതിയ 2000 രൂപ കറന്‍സി ചില ബാങ്കുകളില്‍ മാത്രമാണ് എത്തിയത്. സഹകരണ ബാങ്കുകളില്‍ പണം സ്വീകരിക്കുകയോ ഇടപാട് നടത്തുകയോ ചെയ്യാത്തതിനാല്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നടന്നില്ല. ബാങ്കുകളില്‍ കലക്്ഷന്‍ എടുക്കുന്ന മലയോര മേഖലയിലെ നൂറു കണക്കിനു കലക്ഷന്‍ ഏജന്റുമാര്‍ രണ്ടു ദിവസമായി കലക്ഷന്‍ എടുത്തിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക