|    Aug 18 Sat, 2018 12:15 am
FLASH NEWS

മലയോരത്ത് വ്യാപക നാശം; ഉരുള്‍പൊട്ടല്‍ ഭീതി

Published : 19th September 2017 | Posted By: fsq

 

ഇരിട്ടി: മൂന്നു ദിവസമായി മലയോര മേഖലയില്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപക നഷ്ടം. മതിലിടിഞ്ഞ് രണ്ട് വീടുകള്‍ അപകടഭീഷണിയില്‍. മേഖലയിലെ ഉളിക്കലിനടുത്ത വയത്തൂര്‍, വട്ട്യംതോട് പാലങ്ങള്‍ വെള്ളം കയറി യാത്ര ആശങ്കയിലായി. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മലയോരപ്രദേശങ്ങലെ ബന്ധിപ്പിക്കുന്ന വയത്തൂര്‍, വട്ട്യംതോട് പാലങ്ങള്‍ വെള്ളത്തിനടിയിലായതോടെ മണിപ്പാറ, നുച്യാട് ഭാഗത്തേക്കുള്ള ഗതാഗതം നിലച്ചു. കോക്കാട്, പൊയ്യൂര്‍ക്കരി തോട് കരകവിഞ്ഞൊഴുകി. നുച്ച്യാട്, മണിക്കടവ് പുഴകള്‍ കരകവിഞ്ഞൊഴികതിനെ തുടര്‍ന്ന് നിരവധി പേരുടെ കൃഷി വെള്ളത്തിനടിയിലായി. കര്‍ണാടക വനത്തില്‍ നിന്നുള്ള ശക്തമായ നീരൊഴുക്കാണ് മേഖലയിലെ പുഴകളും തോടുകളും കരകവിഞ്ഞൊഴുകാന്‍ കാരണം. ഇവിടെ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പെരിങ്കേരിയിലെ ചെങ്ങണശ്ശേരി തോമസിന്റെ വീട്ടുമതില്‍ മഴയില്‍ ഇടിഞ്ഞ് മലയോര ഹൈവേയിലേക്ക് പതിച്ചതിനാല്‍ അല്‍പസമയം ഇതുവഴിയുള്ള ഗതാഗതം നിലച്ചു. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കല്ലും മണ്ണും ഒഴിവാക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വീടും അപകടഭീഷണിയിലാണ്. ഇരിട്ടിക്കു സമീപം കീഴൂരില്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടര്‍ന്ന് വീടിന്റെ മതിലിടിഞ്ഞ് ടി കെ പവിത്രന്റെ വീട് അപകടഭീഷണിയിലായി. ഇരിട്ടി താലൂക്കാശുപത്രി റോഡില്‍ വെള്ളം കയറി. ഇരിട്ടി-പേരാവൂര്‍ റോഡില്‍ പയഞ്ചേരിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഹമ്മദ്കുഞ്ഞിഹാജിയുടെ കടയുള്‍പ്പെടെ വെള്ളക്കെട്ട് ഭീഷണിയിലാണ്.സര്‍ക്കാറിന്റെ മുന്‍കരുതല്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇരിട്ടി താലൂക്കാഫിസില്‍ മഴക്കെടുതി നിരീക്ഷിക്കാന്‍ റവന്യു ഉന്നതതല വിഭാഗം സംവിധാനമൊരുക്കി. ദുരന്ത നിവാരണത്തിന് പ്രത്യോക കണ്‍ട്രോള്‍ റൂം തുറന്നതായി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ അറിയിച്ചു. ഫോണ്‍: 0490249 4910. ഇതിലേക്കു വിളിച്ച് അടിയന്തിര സഹായം തേടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും മറ്റ് ആദിവാസി കോളനികളിലും മഴ ദുരിതം നിരീക്ഷിച്ച് ഉടന്‍ സഹായമെത്തിക്കാനും നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss