|    Sep 25 Tue, 2018 3:19 am
FLASH NEWS

മലയോരത്ത് കനത്ത കാറ്റും മഴയും; വ്യാപകനാശം

Published : 24th May 2018 | Posted By: kasim kzm

മുക്കം: ഇന്നലെ വൈകിട്ട് 3 മണിയോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലും മലയോര മേഖലയില്‍ വ്യാപക നാശം. കാറ്റില്‍ മരം വീണ് 7 വീടുകള്‍ക്ക് കാര്യമായ നാശ നഷ്ടമുണ്ടായി. കാരശ്ശേരി കുമാരനെല്ലൂര്‍  തടപ്പറമ്പ് വടക്കെ കുന്നത്ത് ശങ്കരന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി നശിച്ചു.
മുക്കം നഗരസഭയിലെ കല്ലുരുട്ടി മേഖലയില്‍ വ്യാപകമായ നാശ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരം വീണ് പഴയേടത്ത് കുട്ടപ്പന്‍, പഴയേടത്ത് ബാബു, പഴയടത്ത് രാജു, വളപ്പിന്‍തൊടിക മുഹമ്മദ്, വളപ്പില്‍ തൊടിക നസീര്‍, പുതുക്കുളങ്ങര ഉണ്ണിമോയി എന്നിവരുടെ വീട് തകര്‍ന്നതിനൊപ്പം വന്‍തോതില്‍ കൃഷിയും നശിച്ചിട്ടുണ്ട്.
കുമ്മായ തൊട്ടിയില്‍ മാനുവല്‍, പഴയേടത്ത് ബേബി, കുമ്മായ തൊട്ടി അവറാച്ചന്‍ എന്നിവരുടെ കൃഷിയും നശിച്ചിട്ടുണ്ട്.
തെങ്ങ്, വാഴ, തേക്ക്, മാവ്, റബര്‍ കൃഷികളാണ് നശിച്ചത്. വാളന്നൂര്‍ ആമിന അന്‍സാറിന്റെ വീടും മരം വീണ് ഭാഗികമായി തകര്‍ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss