|    Oct 17 Wed, 2018 1:29 pm
FLASH NEWS

മലയോരങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യത

Published : 18th September 2017 | Posted By: fsq

 

മലപ്പുറം:  കനത്ത മഴയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കുതിര്‍ന്നു. ചിലയിടങ്ങളില്‍ നേരിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. മലയോര മേഖലകള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയിലായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.പലയിടങ്ങളിലും വൈദ്യുതി ബന്ധവും റോഡ് ഗതാഗതവും താറുമാറായി. ഇന്നലത്തെ ശക്തമായ മഴയില്‍ തോടുകളും വയലുകളും നിറഞ്ഞു കവിഞ്ഞതിനാല്‍ ഗ്രാമപ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന്  പെരിന്തല്‍മണ്ണയില്‍  റോഡുകളില്‍ വെള്ളം കേറിയും മലയിടിഞ്ഞും റോഡ് ഗതാഗതം തടസ്ത പെട്ടു. നഗരത്തിലെ നവീകരിച്ച ഹോട്ടല്‍ കെട്ടിടം തകര്‍ന്നു. ഇന്നലെ രാവിലെയാണ് പെരിന്തല്‍മണ്ണ കോഴിക്കോട് റോഡിലെ മുഗള്‍ പാര്‍ക്ക് ഹോട്ടലിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഭാഗം നിലംപൊത്തിയത്. ആര്‍ക്കും പരിക്കില്ല നഷ്ടം കണക്കാക്കി വരുന്നു. പെരിന്തല്‍മണ്ണ മാനത്തുമംഗലം പൊന്യാകുര്‍ശി ബൈപാസ് റോഡില്‍ വെള്ളം കേറിയത്  പാലക്കാട് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്തപ്പെട്ടു. പലയിടത്തും റോഡിലെ കുഴികളിലും ഒഴുക്കിലും പെടുന്ന വാഹനങ്ങളെ നാട്ടുക്കാരാണ് രക്ഷപ്പെടുത്തിയിരുന്നത്. മണ്ണാര്‍ മല മാട് റോഡിലെ ഇരു വശങ്ങളിലെയും മലകളില്‍ നിന്ന് മണ്ണും കല്ലും;ഇടിഞ്ഞ് റോഡിലേക്ക് ഒഴുക്കി യ ത് മുലം അതുവഴിയുള്ള ഗതാഗതം നിരോധിച്ചു. അങ്ങാടിപ്പുറം ഏറാംന്തോട്ടിലും വലമ്പുരിലും പത്തോളം വീടുകളിലേക്ക് വെള്ളം കേറി. ഏഴു കണ്ണി പാലത്തിന് അടിഭാഗം പൂര്‍ണമായും വെള്ളത്തിനടിയിലായി. പാതാക്കരയിലും തൂതയിലും പ്രാദേശിക റോഡുകള്‍ വെള്ളത്തിനടിയിലായി. ഇതോടെ അവിടങ്ങളിലെ ജനജീവിതം പ്രയാസകരമായി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ വെള്ളം കേറി. അമ്മമാരെയും കുഞ്ഞുങ്ങളെയും മറ്റൊരിടത്തേക്ക് മാറ്റി. മയില്‍ പാളങ്ങളിലേക്ക് മണ്ണിടിച്ചിലുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്  നിലമ്പൂര്‍ ഷൊര്‍ണുര്‍ െ്രെടയിന്‍ വേഗത കുറച്ച് സര്‍വീസ് നടത്തി.. ശെക്തമായ മഴയില്‍ ജില്ലയിലെ ഏക അണക്കെട്ടായ  വെട്ടത്തൂരിലെ പൂങ്കാവനം ഡാമും, ഒപ്പം     തൂതപുഴയും കുന്തിപ്പുഴയും കരകവിഞ്ഞൊഴുകി. കാളികാവിലെ  മലയോര ഗ്രാമം ഉരുള്‍പൊട്ടല്‍ ഭീതിയിലായി. ഈ പ്രദേശത്തെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ചോക്കാട്  മരുതങ്ങല്‍ മാട്ടുമ്മല്‍ ആമിനയുടെ വീട്ടുമുറ്റത്തെ കിണര്‍ താഴ്ന്നു.പതിനഞ്ച് റിംഗുകളും ആള്‍മായും അപ്രത്യക്ഷമായി.മലയുടെ താഴ് വാരങ്ങളില്‍ ആയിരക്കണക്കിനു കുടുംബങ്ങളാക്ക് കഴിയുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാമപുരം:കനത്ത മഴയെ തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള കിണറിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു.വീടും, കിണറും സുരക്ഷ ഭിഷണിയില്‍  രാമപുരം സ്വദേശി ഉരുണിയന്‍ അലവിക്കുട്ടി താമസിക്കുന്ന  വടക്കാങ്ങരപിലാപറമ്പ് മേലേ  കാളാവിലെ വീടിന്റെ സുരക്ഷ ഭിത്തിയാണ് തകര്‍ന്നത് ,ഇന്നലെ പുലര്‍ച്ചെയാണ് സ്‌ഫോടന ശബ്ദദത്തില്‍ ഭിത്തി നിലംപതിച്ചത്.ഏതു നിമിഷവും വീടും കിണറും താഴ്ന്നിന്നിറങ്ങുമെന്ന ഭീതിയിലാണ് അലവിക്കുട്ടിയും കുടുംബവും ഇവിടെ താമസിക്കുന്നത്. നിലമ്പൂര്‍: നിലമ്പൂരില്‍ അഞ്ചാംദിവസവും കനത്തമഴ തുടരുന്നു.ചാലിയാറിലും പോഷക നദികളിലും ജലവിതാനം ഉയര്‍ന്നു.കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ മഴ ഞായറാഴ്ചയും ശമനമില്ലാതെ തുടരുന്നതിനാല്‍ ചാലിയാര്‍ പുഴയിലും പോഷക നദികളായ പുന്നപ്പുഴ, കാരക്കോടന്‍ പുഴ, കരിമ്പുഴ, ചെറുപുഴ,കുറുവന്‍പുഴ, കുതിര പുഴ, കാഞ്ഞിരപുഴ എന്നിവയില്‍ ജലവിതാനം വ്യാപകമായി ഉയര്‍ന്നു. ഓഗസ്റ്റ്  അവസാനത്തോടെയാണ് മേഖലയില്‍ നല്ല നിലയില്‍ മഴ ലഭിച്ചു തുടങ്ങിയത്. ഓഗ്‌സറ്റ്15വരെയുള്ള കണക്ക് പ്രകാരം കാലവര്‍ഷത്തില്‍ ലഭിക്കേണ്ടതില്‍ നിന്നും 34 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ നിലവില്‍ ആറ് ശതമാനം മഴക്കുറവാണ് നിലവിലുള്ളത്. ഈമാസത്തോടെ പൂര്‍ണ തോതില്‍ മഴ ലഭിക്കുമെന്നാണ്കാലാവാസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. തുലാവര്‍ഷം കൂടി നല്ലനിലയില്‍ ലഭിച്ചാല്‍ ഒരുപരിധിവരെ അടുത്ത വേനല്‍ കാലത്ത് കുടിവെള്ള പ്രതിസന്ധി ഒഴിവാകും. അഞ്ചുദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും കി—ണറുകളിലും മറ്റും ഉറവ പൊട്ടി തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഉണ്ടായ മ—ഴയില്‍ നിലമ്പൂരില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. ശനിയാഴ്ചവരെയുള്ള കണക്ക്പ്രകാരം 130 സെന്റിമീറ്റര്‍ മഴലഭിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറോടെയാണ് ഇത്രയും സെന്റി മീറ്റര്‍ മഴലഭിച്ചിരുന്നത്.  ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം ആദിവാസി കോളനിയിലെ കിണര്‍ കനത്ത മഴയില്‍ പൂര്‍ണ്ണമായും ഇടിഞ്ഞ് താഴ്ന്നു. അരീക്കോട്: മഴ വ്യാപകമായതിനെ തുടര്‍ന്ന് അരീക്കോട് കാവനൂര്‍ ‘ഊര്‍ങ്ങാട്ടിരി കിഴുപറമ്പ് ,കിഴിശേരി ഭാഗങ്ങളില്‍ തോടുകളും വയലുകളിലേയും ജലനിരപ്പ് ഉയര്‍ന്നു ചാലിയാര്‍ നിറഞതിനാല്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടാകാമെന്ന് പരിസരവാസികള്‍ പറഞ്ഞു.മഴ കനത്തതോടെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ഓടക്കയം വെറ്റിലപ്പാറ കിണറടപ്പ് പാക്കുളം പൂവ്വത്തിക്കല്‍പ്രദേശങ്ങളിലെ മുള്ളിന്‍കാട് ‘ചെക്കുന്ന് മലകള്‍ക്ക് താഴെ താമസിക്കുന്നവര്‍ ഉരുള്‍പ്പൊട്ടല്‍ ഭീതിയിലാണ്. ഒരു മാസത്തിന് മുന്‍പ് ഓടക്കയം, ചാത്തല്ലൂര്‍ ഭാഗങ്ങളില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു ക്വാറികള്‍ക്ക് വേണ്ടി മല തുരന്ന് ഖനന പ്രവര്‍ത്തനം നടത്തുന്നതു കൊണ്ട് മലയുടെ ഉറപ്പിനെ പ്രതികൂലമായി ബാധിച്ചതിനാല്‍മഴശക്തിയാര്‍ജിച്ചാല്‍ അപകട സാധ്യത വര്‍ദ്ദിക്കുമെന്ന് ആശങ്കയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss