|    Jul 18 Wed, 2018 10:16 pm
FLASH NEWS

മലയോരകര്‍ഷകരെ കുടിയിറക്കാനുള്ള ഡിഎഫ്ഒയുടെ നടപടിക്കെതിരേ മുഖ്യമന്ത്രിക്ക് നിവേദനം

Published : 18th September 2017 | Posted By: fsq

 

പേരാമ്പ്ര : കൂരാച്ചുണ്ട്, കാന്തലാട്ട് വില്ലേജുകളിലെ കര്‍ഷകരുടെ ഭൂനികുതി പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതിനിടയില്‍ ഈ മലയോര മേഖലയിലെ കര്‍ഷകരെ കുടിയിറക്കുന്നതിനായ് കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കി. സര്‍ക്കാര്‍ നടപടികളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കോഴിക്കോട് ഡിഎഫ്ഒക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൂരാച്ചുണ്ടില്‍  എല്‍ഡിഎഫ് ചെയര്‍മാന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനം നല്‍കി. ഇവിടുത്തുകാരുടെ നിരന്തര ആവശ്യത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗതീരുമാനങ്ങള്‍ ഇരുവരെ നടപ്പിലാക്കിയിട്ടില്ല. കര്‍ഷകരെയും ജനങ്ങളെയും സര്‍ക്കാരിനെതിരാക്കാനുള്ള ഡിഎഫ്ഒയുടെ ഗൂഡാലോചന അന്വേഷിക്കണമെന്നും ചെമ്പനോടയിലും, കക്കാടന്‍ പൊയിലിലും നടന്ന കര്‍ഷക ആത്മഹത്യക്കു പിന്നിലും ഈ ഉദ്യോഗസ്ഥന് പങ്കുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1940 മുതല്‍ വ്യക്തമായ റവന്യൂരേഖകളോടെ കൈവശം വെച്ചുവരുന്ന ഭൂമിക്കാണ് നികുതി നിഷേധിച്ചതും ഇപ്പോള്‍ കുടിയിറക്ക് നോട്ടീസ് നല്‍കിയതും.  ഡിഎഫ്ഒ  ഗുരുതരമായ അധികാര ദുര്‍വിനിയോഗവും അച്ചടക്കലംഘനവുമാണ് നടത്തിയതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss