|    Sep 19 Wed, 2018 8:28 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മലയിടിച്ചില്‍ ഭീഷണിയിലായവര്‍ക്കു സ്വകാര്യ ക്യാംപ് ഒരുക്കി സിപിഎം; വിവാദമായതോടെ പിരിച്ചുവിട്ടു

Published : 24th August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയക്കെടുതിയില്‍ മലയിടിച്ചില്‍ ഭീഷണിയിലായ 16 കുടുംബങ്ങള്‍ക്കായി സിപിഎമ്മിന്റെ നേതൃത്വത്തി ല്‍ സജ്ജീകരിച്ച സ്വകാര്യ ദുരിതാശ്വാസ ക്യാംപ് വിവാദങ്ങള്‍ക്കൊടുവില്‍ പിരിച്ചുവിട്ടു. കോഴിക്കോട്്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ ചേലേമ്പ്ര പഞ്ചായത്തിലെ ചേനമല എസ്്‌സി കോളനി ഉള്‍പ്പെടുന്ന പ്രദേശത്തെ 16 കുടുംബങ്ങള്‍ക്കാണു സിപിഎം മുന്‍കൈയോടെ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചതും വിവാദങ്ങള്‍ക്കൊടുവില്‍ പിരിച്ചുവിട്ടതും. ചേനമലയില്‍ നടന്നുവരുന്ന അനധികൃത ചെങ്കല്‍ഖനനവും മണ്ണെടുപ്പും കാരണം മലയിടിയാന്‍ സാധ്യതയുണ്ടെന്നു വില്ലേജ് അധികൃതര്‍ നേരത്തെ വീട്ടുകാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. മഴ ശക്തമായതോടെ സിപിഎം പ്രാദേശിക നേതൃത്വം പ്രദേശത്തെ 16 കുടുംബങ്ങളെ അടുത്തുള്ള യുപി സ്‌കൂളിലേക്ക് മാറ്റി. സമാന്തര ക്യാംപ് ആരംഭിച്ചു. മലയിടിച്ചില്‍ ഭീഷണിയെ തുടര്‍ന്നു 16 കുടുംബങ്ങള്‍ വീടുവിട്ട് സ്‌കൂളില്‍ താമസിച്ചുവരുന്ന വിവരം, പഞ്ചായത്ത്-വില്ലേജ് അധികൃതര്‍ ദുരന്തനിവാരണ സമിതിയെയോ, റവന്യൂ ഉദ്യോഗസ്ഥരെയോ അറിയിച്ചില്ല. ക്യാംപ് അഞ്ചു ദിവസം പിന്നിട്ടിട്ടും ഈ കുടുംബങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് ഔദ്യോഗിക രേഖപ്പെടലുകള്‍ ഒന്നുമുണ്ടായില്ല. ഇടിഞ്ഞുവീഴാറായ മലയുടെ താഴ്‌വരയിലുള്ള വീടുകളിലേക്ക് ഇവര്‍ക്കു തിരിച്ചുപോവാന്‍ സാധിക്കുമോ എന്ന കാര്യത്തിലും ഒരു പരിശോധനയും നടന്നില്ല. ഇക്കാര്യം അന്വേഷിച്ച പൊതുപ്രവര്‍ത്തകരോട് സ്‌കൂളിലേത് ഔദ്യോഗിക ക്യാംപ് അല്ലെന്നും അതുകൊണ്ട് ഒന്നും ചെയ്യാനാവില്ല എന്നുമാണു വില്ലേജ് ഓഫിസില്‍ നിന്നു മറുപടി ലഭിച്ചത്. മഴ ശക്ത—മാവുന്നതിന് ഏതാനും ദിവസം മുമ്പ് വില്ലേജ് അധികൃതര്‍ തന്നെ വീട് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിരുന്ന കുടുംബങ്ങളാണു സ്‌കൂളിലെ ക്യാംപില്‍ ഉള്ളത്് എന്ന് അറിയിച്ചിട്ടും മലയുടെ സുരക്ഷ സംബന്ധിച്ച് പരിശോധന നടത്താനോ, വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാനോ വില്ലേജ് അധികൃതര്‍ തയ്യാറായില്ല. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെയോ, റവന്യൂ വകുപ്പിന്റെയോ അനുമതിയില്ലാതെ ചേനമലയില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നു മറച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു വില്ലേജ്് അധികൃതരും സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും ഇത്രയും കുടുംബങ്ങളെ സ്വകാര്യ ക്യാംപൊരുക്കി സംരക്ഷിച്ചത് എന്ന ആക്ഷേപം നിലവിലുണ്ട്. വിഷയം മലപ്പുറം എഡിഎമ്മിന്റെ ശ്രദ്ധയില്‍പ്പെട്ട തോടെ അദ്ദേഹം താലൂക്ക്് അധികൃതരോട് വിശദീകരണം തേടി. മൈനിങ് ആന്റ് ജിയോളജി വകുപ്പിനെക്കൊണ്ട് മല പരിശോധിപ്പിക്കാനും തീരുമാനിച്ചു. ഇതോടെ വില്ലേജ് ഓഫിസ് ജീവനക്കാര്‍ ക്യാംപില്‍ എത്തി, വീടുകളിലേക്ക് പിരിഞ്ഞുപോവാന്‍ നിര്‍ദേശിക്കുകയായിരുന്നു. രണ്ടു ദിവസത്തിനകം ജിയോളജിസ്റ്റ് പരിശോധനയ്ക്ക് എത്തുമെന്നും വില്ലേജ് അധികൃതര്‍ ക്യാംപിലുണ്ടായിരുന്നവരെ അറിയിച്ചു. തുടര്‍ന്നു ക്യാംപിലുണ്ടായിരുന്ന 16 കുടുംബങ്ങളും വീടുകളിലേക്കു തന്നെ തിരിച്ചുപോയി. മലയുടെ സുരക്ഷ സംബന്ധിച്ച് ഒരു പരിശോധനയും നടത്താതെയാണ് ഇവരെ വീടുകളിലേക്കു തന്നെ തിരിച്ചയച്ചത്. 23 കുടുംബങ്ങളുടെ വീടിനു മുകളിലേക്ക് ഏതു നിമിഷവും ഇടിഞ്ഞുവീഴുന്ന അവസ്ഥയിലാണ്. ഇത്രയും കുടുംബങ്ങളുടെ വീടിനും ജീവനും അപകടകരമായ രീതിയില്‍ ഖനനം നടന്നിട്ടും വില്ലേജ,് പഞ്ചായത്ത് അധികൃതര്‍ എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം മറികടക്കുന്നതിനാണു ക്യാംപ്് വിവരം രഹസ്യമാക്കി വച്ചത്. ഇതോടൊപ്പം തന്നെ, അപകടഭീഷണി മുന്‍നിര്‍ത്തി മലയുടെ അവശേഷിക്കുന്ന ഭാഗവും ഇടിച്ച് മണ്ണു വില്‍ക്കാന്‍ അണിയറയില്‍ ചിലര്‍ ചരടുവലിക്കുന്നുണ്ട്്. ഇവരുടെ സമ്മര്‍ദവും ക്യാംപ് വിവരം രഹസ്യമാക്കി വയ്ക്കാന്‍ കാരണമായതായി ആരോപണമുണ്ട്്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss