|    Jul 22 Sat, 2017 4:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മലയാള സിനിമയ്ക്കു ലഭിച്ച അംഗീകാരമെന്ന് ജയസൂര്യ

Published : 29th March 2016 | Posted By: RKN

കല്‍പ്പറ്റ: ദേശീയ ചലച്ചിത്ര അവാര്‍ഡിലെ പ്രത്യേക ജൂറിപരാമര്‍ശം തനിക്കു ലഭിച്ച നേട്ടം എന്നതിലുപരി മലയാള സിനിമയ്ക്കു ലഭിച്ച അംഗീകാരമായിട്ടാണു കാണുന്നതെന്ന് നടന്‍ ജയസൂര്യ. സ്‌കൂള്‍ ബസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി വയനാട്ടില്‍ എത്തിയപ്പോഴാണ് ജയസൂര്യ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി പരാമര്‍ശം അറിഞ്ഞത്. അമിതാഭ് ബച്ചനെയും കങ്കണയെയും പോലുള്ള മികച്ച നടീനടന്മാരുടെ കൂട്ടത്തില്‍ തന്റെ പേരുകൂടി വന്നത് വലിയ കാര്യം തന്നെയാണ്. തനിക്കു കിട്ടിയ അവാര്‍ഡിനേക്കാള്‍ മലയാള സിനിമയ്ക്കു കിട്ടിയ പുരസ്‌കാരമായാണ് ഇതിനെ കാണുന്നതെന്നും ജയസൂര്യ പറഞ്ഞു. അവാര്‍ഡ് പ്രതീക്ഷിക്കാന്‍ കഴിയില്ല. ആഗ്രഹിക്കാന്‍ മാത്രമേ കഴിയൂ. ആഗ്രഹിച്ചിരുന്നു, കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ട്. ഏറെ ബ്രില്യന്റ് ആയ സിനിമകളാണ് ദേശീയതലത്തില്‍ പോവുക. മലയാള സിനിമ ദേശീയതലത്തില്‍ എത്തി എന്നതിലാണ് ഏറ്റവും സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക