|    Mar 26 Sun, 2017 5:14 am
FLASH NEWS

‘മലയാള സര്‍വകലാശാലയിലെ നിര്‍ദിഷ്ട പൈതൃകമ്യൂസിയം മാതൃകാപരമാവണം’

Published : 15th March 2016 | Posted By: SMR

തിരൂര്‍: മലയാള സര്‍വകലാശാലയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട പൈതൃകമ്യൂസിയം അനന്വയ മാതൃകയാവണമെന്ന് രംഗശാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ശില്‍പശാല അഭിപ്രായപ്പെട്ടു.
നിലവിലുള്ള എല്ലാ മ്യൂസിയങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് അപൂര്‍വ സ്ഥാപനമായി പുതിയ മ്യൂസിയം യാഥാര്‍ഥ്യമാക്കാന്‍ കഴിയണം. ചരിത്രം, പരമ്പരാഗത – ക്ലാസിക് കലാരൂപങ്ങള്‍, ആചാരങ്ങള്‍, കാര്‍ഷിക പാരമ്പര്യം, ചികിത്സാരീതികള്‍, ആയോധനമുറകള്‍, ഗോത്രവര്‍ഗ്ഗ സംസ്‌കൃതി, ഭാഷാഭേദങ്ങള്‍, നാടന്‍ പാട്ടുകള്‍, ലിഖിതങ്ങള്‍, താളിയോലകള്‍, വാസ്തുവിദ്യാ പാരമ്പര്യം, തുടങ്ങി എല്ലാ പൈതൃക സമ്പത്തുക്കളുടെയും ദൃശ്യ-ശ്രാവ്യ ശേഖരം മ്യൂസിയത്തില്‍ ഒരുക്കണമെന്നും ശില്‍പശാലയില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ നിര്‍ദേശിച്ചു.
മ്യൂസിയം പദ്ധതിയുടെ ഭാഗമായി ഭാഷാഭേദ – പൈതൃക സര്‍വേ ആരംഭിക്കുന്നതിന്റെ മുന്നോടിയായി നടന്ന ശില്‍പശാലയില്‍ വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍, രജിസ്ട്രാര്‍ ഡോ. കെ എം ഭരതന്‍, എം ആര്‍ രാഘവവാരിയര്‍, ഒ കെ ജോണി, അസീസ് തരുവണ തുടങ്ങിയവര്‍ സംബന്ധിച്ചു.

(Visited 76 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക