|    Dec 12 Tue, 2017 6:27 am
FLASH NEWS
Home   >  Kerala   >  

ജനപ്രിയ താരം കാവ്യമാധവനെന്ന് മക്‌ഫെ സര്‍വേ

Published : 16th October 2016 | Posted By: Navas Ali kn

kavya

കൊച്ചി : ആഗോളതലത്തില്‍ മലയാള ചലച്ചിത്ര താരങ്ങളുടെ ജനപ്രീതി കണ്ടെത്താന്‍, ഇന്റല്‍ കോര്‍പറേഷന്റെ കംപ്യൂട്ടര്‍ സുരക്ഷ വിഭാഗമായ മക്‌ഫെ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ 2016 ലെ ഏറ്റവും ജനപ്രീതിയുള്ള മലയാള താരമായി കാവ്യമാധവന്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന നടന്‍ ജയസൂര്യയെ  രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കാവ്യ ഈ വര്‍ഷം ഒന്നാമതെത്തിയത്. കഴിഞ്ഞവര്‍ഷം കാവ്യ ആറാമതായിരുന്നു. 2015 ല്‍ രണ്ടാമതായിരുന്ന നിവിന്‍ പോളി ഇക്കുറി മൂന്നാം സ്ഥാനത്താണ്. 2015 ല്‍ ഏഴാം സ്ഥാനത്തായിരുന്ന മഞ്ജുവാര്യര്‍ നാലാമതെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ എട്ടാമതായിരുന്ന പാര്‍വതി ഈ വര്‍ഷം പട്ടികയില്‍ ആദ്യമായി ഇടംനേടിയ നയന്‍താരയ്‌ക്കൊപ്പം അഞ്ചാംസ്ഥാനം പങ്കിട്ടവെന്നും മക്‌ഫെ സര്‍വേ പറയുന്നു. അവരുടെ 10-ാമത് സര്‍വേയാണിത്. ബ്രോഡ്ബാന്‍ഡിന്റെ വ്യാപ്തി വര്‍ധിച്ചതിനാല്‍ അവാര്‍ഡുകള്‍, ടിവി ഷോകള്‍, ചലച്ചിത്ര വിശേഷങ്ങള്‍, പുതിയ ആല്‍ബങ്ങള്‍, താരവിശേഷങ്ങള്‍ എന്നിവ അറിയാനായി പ്രേക്ഷകര്‍ കൂടുതലായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നതായും ഇന്റല്‍ കോര്‍പറേഷന്റെ കംപ്യൂട്ടര്‍ സുരക്ഷ വിഭാഗം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക